കുന്ദമംഗലം: കട്ടാങ്ങൽ-കമ്പനിമുക്ക്, കമ്പനിമുക്ക്-മുത്തേരി റോഡിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായി മാറിയ കുഴികൾ മാസങ്ങളായിട്ടും അടച്ചില്ല. മന്ത്രിക്ക് പരാതി നൽകി ഒരു മാസമായിട്ടും പരിഹാരമായില്ലെന്ന് പരാതിക്കാരൻ പറഞ്ഞു.
സ്വകാര്യ കമ്പനിയുടെ കേബ്ൾ നടത്തിപ്പിനുവേണ്ടി കുഴിച്ച കുഴികളിൽ പി.ഡബ്ല്യു.ഡി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ സ്ഥലങ്ങളിൽ മഴ പെയ്തതോടെ കുഴികളായി രൂപാന്തരപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥിരമായി അപകടങ്ങൾ ഉണ്ടായപ്പോൾ ജൂലൈ 26ന് പൊതുപ്രവർത്തകനായ ഷെരീഫ് മലയമ്മ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി അയക്കുകയും ചെയ്തു. ഇതിനു മറുപടിയും ലഭിച്ചു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാര്യങ്ങൾ തിരക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു മാസത്തിലധികമായിട്ടും പ്രവൃത്തി മുന്നോട്ടുപോയിട്ടില്ല. പലപ്പോഴും പല വാഹനങ്ങളും പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും തീരുമാനം ഉണ്ടായിട്ടില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.