പുഴയിൽ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു

പൊലീസ് നായ മണം പിടിച്ച് പുഴക്കരയെത്തി; കാണാതായ സ്ത്രീക്ക് വേണ്ടി പുഴയിലും തിരച്ചിൽ

കുന്ദമംഗലം: പന്തീർപാടം പണ്ടാരപറമ്പ് ഭാഗത്ത് സ്ത്രീയെ കാണാതായി. പൂനൂർ പുഴയുടെ തീരത്തുള്ള കുന്നിൽ താമസക്കാരിയായ മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യ (53) യെയാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായത്. കുന്ദമംഗലം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് നായ മണം പിടിച്ച് പുഴ തീരത്ത് എത്തുകയായിരുന്നു. ഇതേ തുടർന്ന് എസ്.ഐ മാരായ അഷ്റഫ്, വിൻസൻറ് എന്നിവർ വെള്ളിമാട്കുന്ന് ഫയർ ആൻറ് റസ്ക്യൂ വിഭാഗവുമായിബന്ധപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഫയർ ഫോഴ്സ് ടീം എത്തിയെങ്കിലും പുഴയിൽ ഇറങ്ങാനായില്ല. ശനിയാഴ്ച  ആധുനിക സജ്ജീകരണങ്ങളോടെ എത്തിയ ഫയർഫോഴ്സ് സ്കൂബ ടീം പണ്ടാരപറമ്പ് പമ്പ് ഹൗസ് മുതൽ താളിക്കുണ്ട് ഭാഗം വരെ രണ്ട് കിലോമീറ്റർ നീളത്തിൽ പുഴയുടെ ഇരുഭാഗത്തും അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ തിരച്ചിൽ ഉച്ചക്ക് രണ്ട് മണിയോടെ നിർത്തി. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജിൻ്റെ നേതൃത്വത്തിൽ അസി. ഓഫിസർ സുജിത്, അനിൽകുമാർ, മുങ്ങൽ വിദഗ്ധരായ അഹമ്മദ് റഹീഷ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി തുടങ്ങി 25 അംഗ ടീമാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. 

Tags:    
News Summary - Search in the river for the missing woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.