കുന്ദമംഗലം: വിശുദ്ധ ഖുർആൻ ജീവിതത്തിന്റെ ഭാഗമാകണമെന്നും അത് പ്രസരിപ്പിക്കുന്ന നന്മ ഉൾക്കൊണ്ട് ജീവിക്കുന്നവർക്ക് സമൂഹത്തിൽ സ്പർധ ഉണ്ടാക്കാനാവില്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർകസ് ദൗറതുൽ ഖുർആൻ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാമിഅ മർകസിന്റെ വിവിധ കാമ്പസുകളിൽനിന്നുള്ള ഖുർആൻ പഠിതാക്കളും അനാഥരും രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും നാലു മാസത്തിലൊരിക്കൽ ഒരുമിച്ചുകൂടുന്ന ഖുർആൻ സംഗമമാണ് ദൗറത്തുൽ ഖുർആൻ.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിന് അലി ബാഫഖി തങ്ങൾ, സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തി. ദിക്ർ-ദുആ മജ്ലിസിന് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. എ.പി. മുഹമ്മദ് മുസ്ലിയാർ, കെ.കെ. അഹ്മദ് കുട്ടി, മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഡയറക്ടർ അബ്ദുൽ ഹകീം നഹ എന്നിവർ പങ്കെടുത്തു.
ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ ആത്മീയ മജ്ലിസിന് നേതൃത്വം നൽകി. അബൂബക്കർ സഖാഫി സ്വാഗതവും ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു. മർകസിലെ അധ്യാപകരും വിദ്യാർഥികളും പൊതുജനങ്ങളുമടക്കം ആയിരക്കണക്കിനാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.