കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ കോരങ്കണ്ടി-താളിക്കുണ്ട് റോഡിൽ അനാഥവാഹനങ്ങൾ കൂടിവരുന്നത് പരിസരവാസികൾക്ക് പ്രയാസങ്ങളുണ്ടാക്കുന്നതായി പരാതി. വളരെ വീതികുറഞ്ഞ ഈ പഞ്ചായത്ത് റോഡിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമാകുന്ന തരത്തിലാണ് അനാഥവാഹനങ്ങൾ അജ്ഞാതരായ ഉടമസ്ഥർ നിർത്തിയിട്ട് സ്ഥലംവിട്ടിരിക്കുന്നത്.
ഉപേക്ഷിച്ച നിലയിൽ ടാക്സി കാർ ഇവിടെ കണ്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ആറുമാസത്തോളമായി ഒരു ഓട്ടോയും ഇവിടെ റോഡരികിൽ ഉപേക്ഷിച്ചനിലയിലാണ്. പരിസരവാസികൾ അധികൃതരെ ഒട്ടേറെ തവണ വിവരമറിയിച്ചെങ്കിലും വാഹനങ്ങൾ റോഡരികിൽനിന്ന് മാറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.