കുന്ദമംഗലം: ദേശീയപാതയിൽ കാരന്തൂർ ഒവുങ്ങരയിൽ ഓവുചാലിന് മുകളിലെ നടപ്പാതയിൽ സ്ലാബുകൾ പൂർണമായി സ്ഥാപിക്കാത്തതിനാൽ അപകട സാധ്യത. തിരക്കേറിയ സ്ഥലമായതിനാൽ കാൽനട യാത്രക്കാർ ഏതവസരത്തിലും അഞ്ചടിയിലേറെ ആഴമുള്ള ചാലിലേക്ക് വീഴാൻ സാധ്യതയുണ്ട്.
ഇവിടെ റോഡിന് വീതികുറഞ്ഞ ഭാഗവും ഇറക്കവുമാണ്. നിരന്തരം വാഹനങ്ങൾ പോകുന്ന സ്ഥലമായതിനാൽ സ്ലാബിന് മുകളിലൂടെ മാത്രമാണ് കാൽനട യാത്രക്കാർക്ക് നടക്കാൻ കഴിയുക. സ്കൂൾ, മദ്റസ വിദ്യാർഥികളടക്കം നിരവധിയാളുകൾ ഉപയോഗിക്കുന്ന സ്ഥലമാണിത്.
ദേശീയപാതയിൽ വാഹനങ്ങൾ വേഗതയിൽ പോകുന്ന കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിലുള്ള ഏറ്റവും കൂടുതൽ അപകടം നടക്കുന്നിടമാണിത്. നടപ്പാതയിൽ പൂർണമായും സ്ലാബിട്ട് മൂടി വലിയ അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ എത്രയും വേഗത്തിൽ പരിഹാരം കാണണമെന്ന് ഒരുമ റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.