കുന്ദമംഗലം: ആംബുലൻസിൽ ഡ്രൈവറായി സേവനം ചെയ്യുന്ന വനിത പഞ്ചായത്ത് മെംബർ നാട്ടിലെ താരമായി.കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 23 പന്തീർപാടത്തെ മെംബർ ഫാത്തിമ ജസ്ലിൻ ആണ് ചീറിപ്പായുന്ന ആംബുലൻസിെൻറ വളയം പിടിച്ച് പെൺകരുത്തിെൻറ പ്രതീകമായത്.
കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളവരെ പരിശോധന കേന്ദ്രത്തിൽ എത്തിക്കുന്ന തിരക്കിലാണ്ജ സ്ലിൻ. കാരന്തൂർ ബാഫഖി തങ്ങൾ ചാരിറ്റബിൾ സെൻററിെൻറ കീഴിലുള്ള ആംബുലൻസാണ് ഇവർ ഓടിക്കുന്നത്. പരിചയസമ്പന്നരായ പുരുഷ ഡ്രൈവർമാരെ പോലും വെല്ലുന്ന തരത്തിൽ ആംബുലൻസ് ഓടിക്കുന്ന ഇവർ മറ്റു രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും സഹായിക്കുന്നു.
അർഹർക്ക് ഭക്ഷണ കിറ്റ് എത്തിച്ച് നൽകുന്നതിനും വീടുകൾ അണുനശീകരണം നടത്തുന്നതിനും നേതൃത്വം നൽകുന്നു. കുടുംബശ്രീ എ.ഡി.എസ് ആയാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. പാലിയേറ്റിവ് പ്രവർത്തനത്തിലും മുന്നിലുള്ള ഇവർ പൂക്കോയ തങ്ങൾ ചാരിറ്റി റിലീഫ് സെൻററിെൻറ വനിത വളൻറിയർ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.