കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടു യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും കൊണ്ടുപോകുന്നതിനുള്ള അകമ്പടി പൊലീസിന് ക്ഷാമം. ബൂത്തുകളിലേക്കെത്തിക്കേണ്ട സാമഗ്രികൾ ഏറ്റുവാങ്ങിയ പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് ഓഫിസർ, സെക്കൻഡ് ഓഫിസർ, റൂട്ട് ഓഫിസർ എന്നിവരടങ്ങിയ സംഘത്തിന് ബൂത്തുകളിലെത്താൻ വിതരണ കേന്ദ്രം മുതൽ ബൂത്തുവരെ അനുഗമിക്കേണ്ട പൊലീസുകാർക്കാണ് വിവിധ വിതരണ കേന്ദ്രങ്ങളിൽ ക്ഷാമമുണ്ടായത്.
ഇതുമൂലം സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ ഏറെ നേരം പൊലീസിനെ കാത്തുനിൽക്കേണ്ടിയും വന്നു. പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പോകരുതെന്ന് അധികൃതർ നിരന്തരം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയും റൂട്ട് ഓഫിസർമാർക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു.
ഏതെങ്കിലും വിധേന സാമഗ്രികൾക്ക് നഷ്ടം സംഭവിച്ചാൽ ജോലിയെ തന്നെ ബാധിക്കുമെന്നതിനാൽ പൊലീസിന്റെ സുരക്ഷയില്ലാതെ സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. ക്ഷാമമുണ്ടായതിനെ തുടർന്ന് പൊലീസ് അധികൃതർ സ്പെഷൽ പൊലീസിന്റെ സഹായം തേടിയെങ്കിലും അതും തികയാതെ വന്നതോടെ രണ്ടും മൂന്നും വാഹനങ്ങൾ ഒരുമിച്ച് വിടാൻ പൊലീസ് നിർബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.