കക്കോടി (കോഴിക്കോട്): കണ്ണൊന്നു പിഴച്ചാലും കാലിടറിയാലും അപകടമുറപ്പാണ്. പക്ഷേ, അങ്ങനെ മരിച്ചാലും എനിക്ക് പ്രശ്നമല്ല, എനിക്ക് ഈ സ്കേറ്റിങ് റോളറിൽ ഇന്ത്യ ചുറ്റണം. അതിനുള്ള കഠിന പരിശ്രമമാണ്- 18കാരനായ കക്കോടി മാമ്പറ്റത്താഴത്ത് മധുവിെൻറ തീരുമാനത്തിന് ഉറപ്പുണ്ട്. സ്കേറ്റിങ് പരിശീലനം തലക്കുപിടിച്ചപ്പോൾ ആദ്യമൊക്കെ നാട്ടുകാരെപ്പോലെ വീട്ടുകാരും പറഞ്ഞു ഭ്രാന്താണെന്ന്.
വീട്ടിൽനിന്ന് പുറത്തിറങ്ങിയുള്ള ഏതൊരു യാത്രക്കും തെൻറ വാഹനമാകുന്നത് കൈയിൽ കരുതുന്ന നാലു ചെറിയ ചക്രങ്ങൾ പിടിപ്പിച്ച മരപ്പലകയാണ്.
സാധനങ്ങൾ വാങ്ങാനും സുഹൃത്തുക്കളെക്കാണാനും കോഴിക്കോട് ബീച്ചിൽ വൈകീട്ടുള്ള കടലവിൽപനക്ക് പോകുന്നതുമെല്ലാം ഇൗ മരപ്പലകയിലാണ്. ഒറ്റക്കാലിൽ തള്ളിനീക്കി വേഗത്തിൽ പായുന്ന ഈ വാഹനത്തെ സ്നേഹിക്കാൻ തുടങ്ങിയതോടെ മധുവിെൻറ കഷ്ടകാലമാണ്. കുട്ടി വഴിതെറ്റുമെന്നും അപകടം പിണയുമെന്നും കരുതി ഒരുകുട്ടിക്കും കിട്ടാത്ത ശിക്ഷയാണ് മധു രക്ഷിതാക്കളിൽനിന്ന് ആദ്യം നേടിയ അവാർഡുകൾ. എത്ര അടി കിട്ടിയാലും റോളിങ് സ്കേറ്ററിനെ കെട്ടിപ്പിടിച്ചും തലക്കുവെച്ചും കിടന്നുറങ്ങുന്ന മകെൻറ അടക്കാനാവാത്ത ആഗ്രഹത്തിനുമുന്നിൽ അലിവുതോന്നിയ രക്ഷിതാക്കൾ മകെൻറ തീരുമാനത്തിന് പിന്നീട് തടസ്സം നിന്നില്ല.
12 വയസ്സുമുതൽ പരിശീലനം ഗൗരവമായി എടുത്തു. ഗ്രൗണ്ടിൽ വെച്ചുള്ള പരിശീലനം നടത്തിയാൽ പോരെ എന്തിനാണ് തിരക്കേറിയ റോഡിലൂെടയുള്ള യാത്ര എന്ന് ചോദിക്കുന്നവരും മനസ്സിൽ കരുതുന്നവരുമുണ്ട്, എന്നാൽ മധുവിന് ലക്ഷ്യമുണ്ട്- തിരക്കേറിയ ഇന്ത്യൻ റോഡുകളിലുടെ ഒരു ട്രിപ്. തെൻറ അടങ്ങാത്ത ആഗ്രഹം കണ്ടറിഞ്ഞ് ഒരു കായികപ്രേമി 4000 രൂപ വിലയുള്ള ബോർഡ് വാങ്ങി നൽകിയപ്പോഴാണ് മധു ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്. പത്താം ക്ലാസ് പാസായെങ്കിലും പ്ലസ്ടുവിന് മൂന്നു വിഷയത്തിൽ പരാജയെപ്പട്ട മധു, സ്േകറ്റിങ് മത്സരത്തിനുള്ള ഏതു കടമ്പയും മറികടക്കാനുള്ള ആത്മവിശ്വാസമുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ഐ.ടി.ഐ പ്രവേശനത്തിന് വടകരക്കടുത്ത് പോയത് സ്കേറ്റിങ് ബോർഡിലാണ്. വരുന്ന ആഴ്ച തൃശൂരിലേക്ക് പോകാനൊരുങ്ങുകയാണ്. കോഴിക്കോട് ബീച്ചിൽ കടല വിൽപനയാണ് മധുവിനും കുടുംബത്തിനും. ആഗ്രഹങ്ങൾ പൂവണിയാൻ ഒരുപാട് പണച്ചെലവ് ഉള്ളതിനാൽ അവയെല്ലാം ചക്രത്തിൽ തിരിഞ്ഞ് വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.