കോഴിക്കോട്: മാധ്യമം ദിനപത്രവും ഇലാൻസ് ലേണിങ്ങും സംയുക്തമായി വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കായി ആദരം സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് പ്രൗഢമായ ചടങ്ങിൽ ആദരിക്കുന്നത്.
ഉന്നത വിജയം നേടിയ കോഴിക്കോട് ജില്ലയിലെ വിദ്യാർഥികൾക്ക് ഉടൻതന്നെ ടോപ്പേഴ്സ് ഓണറിങ് പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം. ജൂൺ 12ന് തിങ്കളാഴ്ച കാലിക്കറ്റ് ജൂബിലി ഹാളിലായിരിക്കും ചടങ്ങ് നടക്കുക. നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരാവും. പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഇനിയുള്ള പഠനം എന്താകണം എന്ന ആശങ്കയിൽ നിൽക്കുന്നവർക്ക് മുന്നോട്ടുള്ള കരിയറിന് പ്രചോദനം നൽകുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും.
രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട ഒരു തലമുറക്ക് മാധ്യമവും ഇലാൻസും നൽകുന്ന പ്രോ ത്സാഹനം കൂടിയാകും ഈ ടോപ്പേഴ്സ് ഓണറിങ് വേദി.
www.madhyamam.com/Honoring ലിങ്കിലൂടെയും തന്നിരിക്കുന്ന QR കോഡ് ഉപയോഗിച്ചും വിദ്യാർഥികൾക്ക് ടോപ്പേഴ്സ് ഓണറിങ് ചടങ്ങിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9645005115 എന്ന നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.