കോഴിക്കോട്: വിദേശത്ത് മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാധ്യമം ദിനപത്രവും പീപ്ൾസ് ഹൈവും സംയുക്തമായി വർക്ക്ഷോപ് സംഘടിപ്പിക്കുന്നു. വിദേശത്ത് മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട അവസരങ്ങൾ പരിചയപ്പെടുത്തുന്ന സെമിനാർ ജൂലൈ 30ന് രാവിലെ 9.30 മുതൽ കോഴിക്കോട് മർകസ് കോംപ്ലക്സിലുള്ള കാലിക്കറ്റ് ടവർ ഹോട്ടലിൽ നടക്കും.
ലോകത്തിലെതന്നെ മികച്ച റാങ്കുകളിൽ ഇടംപിടിച്ച വിദേശ കോളജുകളിൽ എം.ബി.ബി.എസ്, എം.ഡി പഠനത്തിന്റെ അനന്തസാധ്യതകളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള വിദേശ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് നിരവധി സാധ്യതകളാണ് തയാറായിരിക്കുന്നത്. ഇത്തരത്തിൽ ഉന്നത നിലവാരമുള്ള, അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധനേടിയ മെഡിക്കൽ പഠനസാധ്യതകൾ സെമിനാറിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടാം.
വിദേശ സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളായ, അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്ൾസ് ഹൈവുമായി ചേർന്നാണ് മാധ്യമം സെമിനാർ സംഘടിപ്പിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്നുസീനയുടെ നാമധേയത്തിലുള്ള ഇവിടത്തെ ബുഖാറ സ്റ്റേറ്റ്മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മികച്ച റാങ്കിങ്ങുള്ള സർവകലാശാലയാണ്.
ഇവിടെ പ്രവേശനം നേടുന്നതിനും കോഴ്സ് വിവരങ്ങളും വിസ പ്രോസസിങ്ങും താമസവുമടക്കമുള്ള കാര്യങ്ങളുമെല്ലാം സെമിനാറിലൂടെ വിദ്യാർഥികൾക്ക് മനസ്സിലാക്കാം. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും വിവിധ സർവകലാശാല പ്രതിനിധികളും സെമിനാറിൽ ക്ലാസ് നയിക്കും.
വിദ്യാർഥികൾക്കു പുറമെ രക്ഷിതാക്കൾക്കുകൂടി പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്. സൗജന്യ രജിസ്ട്രേഷന് QR സ്കാൻ ചെയ്യുകയോ http://madhyamam.com/seminar_clt എന്ന ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം. ഫോൺ: 9645005115.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.