കോഴിക്കോട്: തെരുവിൽ കഴിയുന്നവർക്കായി ജില്ലാ ഭരണകൂടത്തിെൻറയും കോർപറേഷൻ ആരോഗ്യവകുപ്പിെൻറയും നേതൃത്വത്തിൽ അർധരാത്രിയിൽ കോവിഡ് പരിശാധന. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ വളപ്പിലാണ് നൈറ്റ് ക്യാമ്പ് ഒരുക്കിയത്. തെരുവിൽ അന്തിയുറങ്ങുന്നവരെ വളണ്ടിയർമാർ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
ആൻറിജൻ പരിശോധന നടത്തി കോവിഡ് പോസിറ്റിവ് ആവുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതാണ് പദ്ധതി. ചെവ്വാഴ്ച രാത്രി നിരവധി പേരെ പരിശോധനക്ക് വിധേയമാക്കി. തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പോസിറ്റിവ് സാധ്യത കൂടുതലായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിെൻറ നടപടി. സബ് കലക്ടർ പ്രിയങ്ക, ഡെപ്യൂട്ടി കലക്ടർ അനിത എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ പി. പ്രവീൺ, ബോബി, ലൈല, ലബീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം 58 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രേത്യക ക്യാമ്പ്.
നേരത്തെ ലോക്ഡൗൺ കാലത്ത് കോഴിക്കോട് നഗരത്തിൽ തെരുവിൽ കഴിയുന്ന 700 ഓളം പേരെ ജില്ലാഭരണകൂടം കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റിയിരുന്നു. ഇവരിൽ നിരവധിപേരെ ബന്ധുക്കളെ കണ്ടെത്തി വീടുകളിലേക്ക് പറഞ്ഞയച്ചു. ബാക്കിയുള്ളവരെ സർക്കാർ നിയന്ത്രണത്തിലുള്ള പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.