കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തീരദേശമേഖലകളില്‍. ചോറോട് 173 പേര്‍ക്കും വെള്ളയിലില്‍ 135 പേര്‍ക്കും മുഖദാറില്‍ 71 പേര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെൻറ് സോണാക്കുകയും ചോറോട് പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുകയും ചെയ്തു.
ഇവിടങ്ങളില്‍ അതി ജാഗ്രതാ നടപടികളാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നത്. ജില്ല കലക്ടര്‍ സാംബശിവ റാവു ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവിലുള്ള 11 ക്ലസ്റ്ററുകളില്‍ എട്ടെണ്ണവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ലാര്‍ജ് ക്ലസ്റ്ററുകളാണ്. ചില ലാർജ് ക്ലസ്റ്ററുകളിൽ രോഗികൾ കുറഞ്ഞിട്ടുണ്ട്. 22 ക്ലസ്റ്ററുകളാണ് ഇതുവരെ രൂപപ്പെട്ടത്. വെള്ളയില്‍, മുഖദാര്‍, വടകര, തിരുവള്ളൂര്‍, ചെക്യാട്, നാദാപുരം, ചോറോട്, ഒളവണ്ണ എന്നിവയാണ് ലാര്‍ജ് ക്ലസ്റ്ററുകള്‍. ചാലിയം, കുറ്റിച്ചിറ, വലിയങ്ങാടി എന്നിവ ലിമിറ്റഡ് ക്ലസ്റ്ററുകളാണ്. കോര്‍പറേഷന്‍ പരിധിയില്‍ ആകെയുള്ള നാലു ക്ലസ്റ്ററുകളില്‍ രണ്ടെണ്ണം ലാര്‍ജ് ക്ലസ്റ്ററാണ്.
ലാര്‍ജ് ക്ലസ്റ്ററുകളായ വെള്ളയിലില്‍ 135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 90 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 333 പേരുടെ സ്രവസാമ്പ്ള് പരിശോധിച്ചതില്‍ 36 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചികിത്സയിലുള്ളവരില്‍ 74 പേര്‍ എഫ്.എല്‍.ടി.സികളിലും 16 പേര്‍ മെഡിക്കല്‍ കോളജിലുമാണുള്ളത്. മുഖദാര്‍ വാര്‍ഡില്‍ 71ല്‍ 21 പേരാണ് ചികിത്സയിലുള്ളത്. മൂന്നു ദിവസത്തിനിടെ എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേര്‍ എഫ്.എല്‍.ടിസിയിലും അഞ്ച് പേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. വടകരയില്‍ 125ല്‍ 40 പേരാണ് ചികിത്സയിലുള്ളത്. മൂന്നു ദിവസത്തിനിടെ 126 പേരെ ടെസ്റ്റ് ചെയ്തതില്‍ 28 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 33 പേര്‍ എഫ്.എല്‍.ടി.സികളിലും ഏഴു പേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്. തിരുവള്ളൂരില്‍ 74ല്‍ 28 പേരാണ് ചികിത്സയിലുള്ളത്. മൂന്നു ദിവസത്തിനിടെ 87 പേരെ പരിശോധിച്ചതിൽ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 പേര്‍ എഫ്.എല്‍.ടി.സികളിലും നാലു പേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്.
ചെക്യാടില്‍ 58 പേരില്‍ 12 ആളുകളാണ് ചികിത്സയിലുള്ളത്. 12 പേരും എഫ്.എല്‍.ടി.സികളിലാണ് ഉള്ളത്. മൂന്നു ദിവസത്തിനിടെ 69 പേരുടെ സ്രവസാമ്പ്ള് പരിശോധിച്ചു. നാദാപുരത്ത് 70ല്‍ നാലുപേരാണ് ചികിത്സയിലുള്ളത്. രണ്ടു പേര്‍ എഫ്.എല്‍.ടി.കളിലും രണ്ടു പേര്‍ മെഡിക്കല്‍ കോളജിലുമാണ്. മൂന്നു ദിവസത്തിനിടെ 57 പേരുടെ സ്രവസാമ്പ്ള് പരിശോധിച്ചു. ചോറോട് 173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 126 പേരാണ് ചികിത്സയിലുള്ളത്. മൂന്നു ദിവസത്തിനിടെ 100 പേരെ പരിശോധിച്ചതില്‍ 61 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 90 പേര്‍ എഫ്.എല്‍.ടി.സികളിലും 36 പേര്‍ മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. ഒളവണ്ണയില്‍ 98 പോസിറ്റിവ് കേസുകളുണ്ടായിരുന്നതിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 99 സ്രവസാമ്പ്ൾ പരിശോധിച്ചതില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് പേര്‍ എഫ്.എല്‍.ടി.സികളിലും മൂന്നുപേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
ലിമിറ്റഡ് ക്ലസ്റ്ററായ കുറ്റിച്ചിറയില്‍ 34 പേരില്‍ ആറുപേരും വലിയങ്ങാടിയില്‍ 53ല്‍ 20 പേരും ചികിത്സയിലുണ്ട്. ചാലിയത്ത് നിലവില്‍ എല്ലാവര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.