മുക്കം: പഴയസാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി വിദ്യാർഥികൾ, വിരമിച്ചിട്ടും സ്ഥാപനത്തോടുള്ള കൂറ് വിടാതെ പൂർവാധ്യാപകർ, പഠിച്ചിറങ്ങിയ സ്ഥാപനത്തെ മറക്കാത്ത പൂർവവിദ്യാർഥികൾ, കൈമെയ് മറന്ന് പൊതുവിദ്യാലയത്തെ ചേർത്തുനിർത്തി നാട്ടുകാർ, ഇതെല്ലാം ചേർത്തുവെച്ചാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഓപ്പൺ സ്റ്റേജിെൻറയും ഓഡിറ്റോറിയത്തിെൻറയും നിർമാണം.
എൻ.എസ്.എസ് തനതിടം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ആറ് മാസം കൊണ്ട് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്റ്റേജും ഓഡിറ്റോറിയവും നിർമിച്ചത്. പദ്ധതി ചെലവിെൻറ നാലിലൊന്നും വിദ്യാർഥികൾ ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് കണ്ടെത്തിയതാണ്. പ്രദേശത്തെ റസിഡൻസ് അസാസിയേഷനുകൾ ഇതിനായി വിദ്യാർഥികൾക്കൊപ്പംനിന്നു. പൂർവാധ്യാപകർ 2.15 ലക്ഷം രൂപയും നിലവിലെ അധ്യാപകർ ഒന്നര ലക്ഷം രൂപയും പദ്ധതിക്കായി സമർപ്പിച്ചു.
ഇസ്ലാഹിയ അസോസിയേഷെൻറ പിന്തുണകൂടിയായതോടെ നിശ്ചിതസമയത്തിനകം പദ്ധതി യാഥാർഥ്യമായി. നിലവിൽ മരങ്ങൾ ഒന്നും നശിപ്പിക്കാതെയും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചുമുള്ള പ്രകൃതിസൗഹൃദ നിർമാണവും ശ്രദ്ധേയമാണ്. പൊതുവിദ്യാലയത്തിൽ കൂട്ടായ്മയിലൂടെ യാഥാർഥ്യമായ ഈ കേന്ദ്രം വെള്ളിയാഴ്ച 3.30ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, എൻ.എസ്.എസ് സ്റ്റേറ്റ് കോഒാഡിനേറ്റർ ഡോ. ജേക്കബ് ജോൺ, സ്കൂൾ മാനേജർ സുബൈർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ കെ.പി.യു. അലി (ചെയർമാൻ), കെ.സി. ഹുസൈൻ (വൈസ് ചെയർമാൻ), ഒ. ഷരീഫുദ്ദീൻ (ജനറൽ കൺവീനർ), യു.പി. മുഹമ്മദാലി (കൺവീനർ), പി.കെ. അബ്ദുറസാഖ് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.