മണാശ്ശേരിയലെ ജൈവകർഷകൻ വിനോദ് മണാശ്ശേരി രക്തശാലി നെൽകൃഷിയിടത്തിൽ

സമ്മിശ്ര കൃഷിയുടെ ഉള്ളറകൾ തൊട്ടറിഞ്ഞ്​ ജൈവകർഷകൻ

മുക്കം: പതിറ്റാണ്ടിലേറെ സമ്മിശ്ര കൃഷികളുടെ ഉള്ളറകൾ തൊട്ടറിഞ്ഞ ജൈവകർഷക​െൻറ മണ്ണറിഞ്ഞുള്ള പ്രവർത്തനങ്ങൾ ശ്രദ്ധ തേടുന്നു. മണാശ്ശേരി സ്വദേശിയായ വിനോദാണ് കൃഷി വൈവിധ്യങ്ങളുടെ പരീക്ഷണത്തിലൂടെ വിജയഗാഥ തീർക്കുന്നത്. കാട്ടുകിഴങ്ങ് വർഗങ്ങൾ, വാഴ, നെല്ല്, ചേന, ചേമ്പ്, ബിലാത്തി ചേമ്പ്, കപ്പ, കൂർക്കൽ, ഇഞ്ചി, മഞ്ഞൾ, ബിലാത്തികൂവ, കച്ചോലം, മധുരക്കിഴങ്ങ്​, കണ്ടിക്കിഴങ്ങ്​, മീശക്കിഴങ്ങ്, നീണ്ടിക്കിഴങ്ങ്​, ഔഷധനെല്ലുകളായ രക്തശാലി, ഉമ, ജ്യോതി, പള്ളിയാറൽ, കുറുവ, മഞ്ഞൾ വിഭാഗത്തിലെ പ്രഗതി, വയനാടൻ, നാടൻ, മക്കളെ പോറ്റി, ഇഞ്ചി, നാടൻ കണ്ടി കിഴങ്ങ്, പച്ചക്കറികളായ പച്ചമുളക്, വഴുതന എന്നിവയാണ് വിനോദ്​ കൃഷി ചെയ്യുന്നത്. സ്വന്തമായ രണ്ടര ഏക്കറിലും പാട്ടഭൂമികളിലാണ് കൃഷി. പശുവളർത്തൽ, തേനീച്ച വളർത്തൽ, മീൻ വളർത്തൽ എന്നിവയും വിനോദി​െൻറ വിനോദമാണ്.

പശുവളർത്തലിലൂടെ ലഭിക്കുന്ന ചാണകവും, മൂത്രവും മീൻ വളർത്തലിൽ ലഭിക്കുന്ന അവശിഷ്​ടങ്ങളുമാണ് കൃഷിയിടങ്ങളിൽ വളമായി ഉപയോഗിക്കുന്നത്. ജൈവകൃഷിയായതിനാൽ പാട്ടത്തിനെടുക്കുന്ന ഭൂമിയുടെ ഉടമകൾ പലരും പണം വാങ്ങാറില്ലെന്ന്​ വിനോദ് പറയുന്നു.

വിദ്യാലയങ്ങളിലും കാർഷിക ക്ലബുകളിലും ജൈവ കൃഷിപാഠങ്ങൾ പകർന്നു നൽകാറുമുണ്ട്​. കൃഷിയിടങ്ങളിൽ വിദ്യാർഥികളടക്കം സന്ദർശകരും പതിവാണ്. മുക്കം നഗരസഭയുടെ യുനൈറ്റഡി​െൻറയും സഹകരണത്തോടെ ചെയ്​ത അഞ്ച് ഏക്കർ രക്തശാലി നെൽ കൃഷി വിളവെടുപ്പിന് ഒരുങ്ങുകയാണ്. ഈയിനം അരിക്ക്​ വിപണിയിൽ കിലോഗ്രാമിന് 300 രൂപയുണ്ട്​. ഭാര്യ സുബിതയും മുക്കം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ അഭിക്ഷയും വിനോദിന്​ പൂർണ പിന്തുണയുമായുണ്ട്​. 2017ൽ താമരശ്ശേരി അല്ലാമ മുഹമ്മദ് ഇഖ്ബാൽ ഫൗണ്ടേഷ​െൻറ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കൃഷിയോടൊപ്പം സിനിമ മേഖലയിലും പ്രവർത്തിക്കുന്നുണ്ട്​ വിനോദ്. 14 ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.