കൊടുവള്ളി: മുസ് ലിം ലീഗ് നേതാവും പ്രമുഖ സഹകാരിയുമായ വേളാട്ട് അഹമ്മദ് മാസ്റ്റർ (72) നിര്യാതനായി. സംസ്ഥാന ഹൗസിങ് ബോർഡ് ഡയറക്ടർ, കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗം, ദീർഘകാലം കൊടുവള്ളി ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, ജില്ലാ കാർഷിക വികസന ബേങ്ക് ഡയറക്ടർ, എസ്.ടി.യു ദേശീയ എക്സിക്യുട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് മണ്ഡലം, പഞ്ചായത്ത് ജനറൽ സെക്രട്ടറി, ലീഗ് ജില്ലാ കമ്മറ്റി അംഗം, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പറമ്പത്ത് കാവ് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വളവന്നൂർ ബാഫഖി യത്തീംഖാന, കാരന്തൂർ മർക്കസ് ഹൈസ്കൂൾ എന്നിവയിൽ അധ്യാപകനായിരുന്നു. ഭാര്യ: കൗലത്ത്. മക്കൾ: നസീഫ് അഹമ്മദ്, നബീൽ അലി, നിഹാദ് അഹമ്മദ്. മരുമക്കൾ: സജ്ന അണ്ടോണ, ജിംന ഷെറിൻ എളേറ്റിൽ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, അസൈൻ (റിട്ട. ബി.ഡി.ഒ), ആയിഷ ചെമ്പ്രക്കാട്ട്, ഫാത്തിമ ആനോത്ത്, പരേതരായ അബൂബക്കർ ഹാജി, അബ്ദു, സൈദ്. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.