കോഴിക്കോട്: പേരുകൊണ്ട് പുതിയ ബസ്സ്റ്റാൻഡ് ആണെങ്കിലും മാവൂർ റോഡ് സ്റ്റാൻഡിെൻറ പുതുമപോയിട്ട് കാലമേറെയായി. വൃത്തിയുടെ കാര്യത്തിൽ പഴഞ്ചനായിരിക്കുകയാണ്. ശുചിത്വത്തിന് കിട്ടുന്ന മാർക്ക് വട്ടപ്പൂജ്യമാണ്.1989ൽ അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി വി.ജെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്ത ബസ്സ്റ്റാൻഡിെൻറ രണ്ടാംഘട്ടം 1993ൽ തദ്ദേശവകുപ്പുമന്ത്രി സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.പിന്നീട് കാര്യമായ നവീകരണം നടക്കാത്തതിെൻറ പ്രശ്നങ്ങളാണ് ഇവിടെ. ആയിരത്തിൽപരം ബസുകൾ സർവിസ് നടത്തിയിരുന്നു. നിലവിൽ അഞ്ഞൂറിലേറെ ബസ് സർവിസ് നടത്തുന്നു.
ആയിരക്കണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന സ്ഥലം. പുലർച്ചെ മുതൽ രാത്രി 10വരെ സജീവം. സ്റ്റാൻഡിലുടനീളം കച്ചവടക്കാരുമുണ്ട്.ശുചിമുറികൾ മറ്റ് പൊതുകേന്ദ്രങ്ങളെ അപേക്ഷിച്ച് തരക്കേടില്ല എന്നേ പറയാനാവൂ. ആവശ്യക്കാരുടെ തോതനുസരിച്ച് ശുചിമുറികളുടെ എണ്ണം കുറവാണ്. സ്ത്രീകൾക്ക് രണ്ടും പുരുഷൻമാർക്ക് എട്ടും കക്കൂസുകളാണുള്ളത്. മൂത്രപ്പുരകൾ അത്യാവശ്യത്തിനുണ്ട്. കുളിമുറിയില്ല. ഇതരജില്ലകളിൽനിന്നടക്കം വരുന്ന ഡ്രൈവർമാർക്കാണ് കുളിമുറിയില്ലാത്തതിെൻറ പ്രയാസമേറെയും.
കുഴൽക്കിണറിൽനിന്ന് ചളിവെള്ളമാണ് ശുചിമുറികളിൽ ലഭിക്കുന്നത്. പുറത്തെ അഴുക്കുചാലുമായി ബന്ധിപ്പിച്ചതാണ് സെപ്റ്റിക് ടാങ്കുകൾ. അഴുക്കുചാലിൽ നിന്നുള്ള കടുത്ത ദുർഗന്ധം ശുചിമുറികളിലെത്തുന്നു.അസഹ്യ ദുർഗന്ധമാണ് ശുചിമുറിയിൽ അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. മദ്യപരുടെ ശല്യംമൂലം ശുചിമുറി അടഞ്ഞുപോവൽ പതിവാണിവിടെ. കുളിറൂമിൽ കുപ്പിയും ഗ്ലാസും ഉപേക്ഷിച്ചുപോവുന്നു. ഇത് കാരണം പൈപ്പുകൾ അടയുന്നു.
ബസ്സ്റ്റാൻഡ് പരിസരത്ത് വേറെ ശുചിമുറിയില്ല. നഗരത്തിൽ പൊതുജനങ്ങൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന ഇടമാണിത്. നേരത്തെയുണ്ടായിരുന്ന ഇ- ടോയ്ലറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഒഴിവാക്കി. വൃത്തിയും വെടിപ്പുമുള്ള കുളിമുറികൾ അത്യാവശ്യമാണ് ബസ്സ്റ്റാൻഡിൽ. യാത്ര കഴിഞ്ഞിറങ്ങുന്നവർക്ക് ഒന്ന് വൃത്തിയാവാൻ ഇതു നിർബന്ധമാണ്.
നിലവിൽ ചില ഭാഗങ്ങളിൽ വാഷ് ബേസിൻ സ്ഥാപിച്ചത് ആശ്വാസമാണ്. ആരോഗ്യവകുപ്പ് ബ്ലീച്ചിങ് പൗഡർ തളിക്കുന്നതിലും പരമാവധി വൃത്തിയാക്കുന്നതിലും അവരാൽ ആവുന്നത് ചെയ്യുന്നുണ്ട്. എന്നാൽ, ഇത്ര വലിയൊരു ബസ്സ്റ്റാൻഡിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ ക്ലീനിങ് ഡിപ്പാർട്ട്മെൻറ് വേണം. മാലിന്യം നിേക്ഷപിക്കാൻ കുട്ട എവിടെയുമില്ല. ഭക്ഷണപ്പൊതികളടക്കം ബസ്സ്റ്റാൻഡിലുടനീളം പരന്നുകിടക്കുന്നു. ഇതൊക്കെ വൃത്തിയാക്കാൻ വലിയ സേന തന്നെ വേണം.
ഡ്രൈവർമാർക്ക് വിശ്രമിക്കാൻ ഇടമില്ല
സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ഇടവേളകളിൽ വിശ്രമിക്കാൻ സൗകര്യമില്ല. മുന്നും നാലും മണിക്കൂർ ഒരേ ഇരിപ്പിലിരുന്ന് വണ്ടിയോടിച്ച് വരുന്നവർക്ക് ഒന്നു വിശ്രമിക്കാനോ മയങ്ങാനോ സൗകര്യവുമില്ല. കുളിക്കാനോ വൃത്തിയാക്കാനോ വസ്ത്രം മാറാനോ സൗകര്യമില്ല. പലരും രാത്രി ഉറങ്ങുന്നത് ബസിൽതന്നെ. ഇതെല്ലാമുള്ള മാതൃകാ സ്റ്റാൻഡ് വേണമെന്ന് 35 വർഷമായി തൃശൂർ-േകാഴിക്കോട് റൂട്ടിൽ ബസ് ഓടിക്കുന്ന ചന്ദ്രൻ പറഞ്ഞു.
സ്ത്രീസൗഹൃദമാവണം; അംഗപരിമിതരെ പരിഗണിക്കണം
ബസ്സ്റ്റാൻഡിലെ ശുചിമുറികൾ സ്ത്രീസൗഹൃദമാവണം. വർഷങ്ങളായി ബസ്സ്റ്റാൻഡിൽ ലാബിൽ ജോലിചെയ്യുകയാണ്. നിലവിലുള്ള ശുചിമുറികൾ മൊത്തം മാറ്റി ആധുനിക സൗകര്യങ്ങളും സേവനങ്ങളും നൽകുന്ന ശുചിമുറികളാണ് വേണ്ടത്. ശിശുസൗഹൃദ മുലയൂട്ടല്‍ മുറികള്‍, ഡ്രസിങ് റൂമുകള്‍, സാനിറ്ററി നാപ്കിന് വെന്‍ഡിങ് കിയോസ്കുകള്‍ തുടങ്ങിയവ വേണം. മഹാമാരികാലത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ മുൻഗണന നൽകണം. ബസ്സ്റ്റാൻഡിൽ അംഗപരിമിതർക്ക് പ്രത്യേക ബാത്ത്റൂം സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ്.
സ്റ്റേഡിയം ജങ്ഷനിൽ ശുചിമുറി വേണം
സ്റ്റേഡിയം മേഖലയിലെങ്ങും പൊതു ശുചിമുറിയില്ലാത്തതിനാൽ ജനം വലിയ പ്രതിസന്ധിയിലാണ്. സ്ത്രീകൾ ഉൾപ്പെടെ ശുചിമുറി അന്വേഷിച്ചുവരുേമ്പാൾ കാണിച്ചുകൊടുക്കാൻ ഇടമില്ല.റോഡ് മുറിച്ചുകടന്ന് അകലെയുള്ള ബസ്സ്റ്റാൻഡിൽ പോവാനാണ് പറയുക. വലിയ ദുരിതമാണ് സ്ത്രീകൾ അനുഭവിക്കുന്നത്. സ്റ്റേഡിയം വളപ്പിൽ ഒരു ശുചിമുറി നിർമാണം പൂർത്തിയായിക്കിടക്കുന്നുണ്ട്. അത് തുറന്നുകൊടുത്താൽ വലിയ ഉപകാരമാവും.
വ്യാപാരികൾ ബുദ്ധിമുട്ടിൽ
സ്റ്റേഡിയം ജങ്ഷനിൽ പൊതുശുചിമുറി ഇല്ലാത്തതിനാൽ പൊതുജനങ്ങളും വ്യാപാരികളും ബുദ്ധിമുട്ടിലാണ്. നിരന്തര ആവശ്യത്തിെൻറ ഭാഗമായി ഒരു ഇ-ടോയ്ലറ്റ് ഉണ്ടാക്കിയിരുന്നു.ഇപ്പോൾ അതും ഒഴിവാക്കി. ഇത്രയും നികുതി വ്യാപാരികളിൽനിന്ന് പിരിച്ചിട്ടും ഒരു കാര്യവും കോർപറേഷൻ ചെയ്തുതരുന്നില്ല.
മാവൂർ റോഡ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.