ഫറോക്ക്: പുറ്റെക്കാട്ട് കോലഞ്ചേരി (72) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: പ്രണവ് (സി.പി.എം ഫറോക്ക് ലോക്കൽ കമ്മിറ്റി അംഗം), പ്രജീഷ. മരുമക്കൾ: പ്രകാശ് മുക്കത്തുകടവ്, ആതിര. സഹോദരങ്ങൾ: ബാലൻ (ചോയിക്കുട്ടി) രാമദാസൻ, ഗോപാലൻ, കൃഷ്ണൻ, പരേതയായ യശോദ. വയോധിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ മാവൂർ: വയോധികയെ വീടിന്റെ അടുക്കളയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ ജനത സ്റ്റോപ്പിനടുത്ത് പയ്യപ്പിള്ളി പരേതനായ വർഗീസിന്റെ ഭാര്യ എ.ടി. ബേബിയെയാണ് (72) മരിച്ച നിലയിൽ കണ്ടത്. മകനും കുടുംബവും മാവൂർ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിൽ പ്രാർഥനക്കു പോയ സമയത്താണ് സംഭവം. ബുധനാഴ്ച രാവിലെ 7.30ഓടെ ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയാണ് വയോധികയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടത്. മെഡിക്കൽ കോളജ് അസി. കമീഷണർ സുദർശനനും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. മക്കൾ: സന്തോഷ് (ദേവഗിരി അമലാപുരി സി.എം.ഐ അക്കൗണ്ടൻറ്), മിനി, പ്രിയ. മരുമക്കൾ: ഷെറിൻ തിരുവമ്പാടി, വിൽസൺ കാലടി, രാജ് സെബാസ്റ്റ്യൻ മുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.