പയ്യോളി: തപാൽവകുപ്പിൻെറ കീഴിലുള്ള സമ്പാദ്യപദ്ധതിയായ ആർ.ഡി നിക്ഷേപത്തിൻെറ മറവിൽ മണിയൂരിൽ അരക്കോടിയലധികം രൂപ തട്ടിയ സംഭവത്തിൽ ഇരയാക്കപ്പെട്ടവർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ആരോപണവിധേയയായ ഏജൻറ് എളമ്പിലാട് പുതുക്കോട്ട് ശാന്ത നിക്ഷേപകരിൽനിന്ന് ശേഖരിച്ച പണം വടകര ഹെഡ് പോസ്റ്റ് ഓഫിസിൽ അടക്കാതെ തട്ടിയെടുത്ത സംഭവത്തിൽ സമഗ്രമായ അേന്വഷണം നടത്തി തട്ടിപ്പിൻെറ ഉറവിടം കണ്ടെത്തണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നൂറിലധികം പേർ അംഗങ്ങളായ കമ്മിറ്റിയുടെ ചെയർമാനായി എസ്.ആർ. ഖാനെയും കൺവീനറായി മനൂപ് കുമാറിനെയും ട്രഷററായി വിജേഷ് മാസ്റ്ററെയും തെരഞ്ഞെടുത്തു. ലിനീഷ്, പി.ടി.കെ. മുഹമ്മദലി, അശോകൻ, അലി മാസ്റ്റർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി,
സ്ഥലം എം.എൽ.എ, എം.പി, ഉന്നത പൊലീസ് മേധാവികൾ തുടങ്ങിയവർക്ക് പരാതികളയക്കാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.