മണിയൂരിലെ സമ്പാദ്യപദ്ധതി തട്ടിപ്പ്; ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപയ്യോളി: തപാൽവകുപ്പിൻെറ കീഴിലുള്ള സമ്പാദ്യപദ്ധതിയായ ആർ.ഡി നിക്ഷേപത്തിൻെറ മറവിൽ മണിയൂരിൽ അരക്കോടിയലധികം രൂപ തട്ടിയ സംഭവത്തിൽ ഇരയാക്കപ്പെട്ടവർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ആരോപണവിധേയയായ ഏജൻറ് എളമ്പിലാട് പുതുക്കോട്ട് ശാന്ത നിക്ഷേപകരിൽനിന്ന് ശേഖരിച്ച പണം വടകര ഹെഡ് പോസ്റ്റ് ഓഫിസിൽ അടക്കാതെ തട്ടിയെടുത്ത സംഭവത്തിൽ സമഗ്രമായ അേന്വഷണം നടത്തി തട്ടിപ്പിൻെറ ഉറവിടം കണ്ടെത്തണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നൂറിലധികം പേർ അംഗങ്ങളായ കമ്മിറ്റിയുടെ ചെയർമാനായി എസ്.ആർ. ഖാനെയും കൺവീനറായി മനൂപ് കുമാറിനെയും ട്രഷററായി വിജേഷ് മാസ്റ്ററെയും തെരഞ്ഞെടുത്തു. ലിനീഷ്, പി.ടി.കെ. മുഹമ്മദലി, അശോകൻ, അലി മാസ്റ്റർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി,
സ്ഥലം എം.എൽ.എ, എം.പി, ഉന്നത പൊലീസ് മേധാവികൾ തുടങ്ങിയവർക്ക് പരാതികളയക്കാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.