ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യോ​ളി​യി​ൽ അ​യ​നി​ക്കാ​ട് പ​ള്ളി ബ​സ് സ്​​റ്റോ​പ്പി​നു സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ട​ക​ൾ പൊ​ളി​ക്കാ​നെ​ത്തി​യ ക​രാ​റു​കാ​രു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും വാ​ക്​​ത​ർ​ക്ക​ത്തി​ൽ

ദേശീയപാത വികസനം: വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധം

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​തെ വ്യാ​പാ​രി​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ച് കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​ൽ വ​ൻ പ്ര​തി​ഷേ​ധം. വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റ​പ്പെ​ടേ​ണ്ടി​വ​രു​ന്ന ടൗ​ണാ​ണ് പ​യ്യോ​ളി. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന ടൗ​ണി​െൻറ ര​ണ്ട​റ്റ​ത്തു​മാ​യി നൂ​റ്റി​യ​മ്പ​തി​ല​ധി​കം ക​ട​ക​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി​വ​രു​ക. നി​ല​വി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഒ​രു വ്യാ​പാ​രി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സ​ത്തി​ൽ 6000 രൂ​പ വീ​തം ആ​റു മാ​സ​ത്തേ​ക്ക് 36000 രൂ​പ​യും ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ന​ഷ്​​ട​പ​രി​ഹാ​ര പാ​ക്കേ​ജാ​ണ് 2006ലെ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​നം. എ​ന്നാ​ൽ, പി​ന്നീ​ട് മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​റു​ക​ൾ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​ണ് വ്യാ​പാ​രി​ക​ൾ ഇ​പ്പോ​ൾ പെ​രു​വ​ഴി​യി​ലാ​വാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന് വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര പാ​ക്കേ​ജ് വി​ത​ര​ണം സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

വി​ക​സ​ന​ത്തി​‍െൻറ ഭാ​ഗ​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും മ​റ്റ് അ​ർ​ഹ​രാ​യ​വ​ർ​ക്കും ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ പു​നഃ​സ്ഥാ​പ​ന പാ​ക്കേ​ജി​‍െൻറ ഭാ​ഗ​മാ​യു​ള്ള തു​ക​യെ സം​ബ​ന്ധി​ച്ച താ​ര​ത​മ്യ പ​ഠ​ന​റി​പ്പോ​ർ​ട്ട് ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി അ​ന്ന് നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ട് ഇ​പ്പോ​ൾ മാ​സം മൂ​ന്നു​ക​ഴി​ഞ്ഞു. പ​യ്യോ​ളി ടൗ​ണി​ൽ വ​ര്‍ഷ​ങ്ങ​ളാ​യി ക​ച്ച​വ​ടം​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളെ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ദി​വ​സ​ങ്ങ​ളാ​യി കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദീ​പാ​വ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ അ​വ​ധി​യാ​യ ദി​വ​സ​മാ​ണ് അ​യ​നി​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രെ നി​ര്‍ബ​ന്ധ​പൂ​ര്‍വം ഒ​ഴി​പ്പി​ക്കു​വാ​ന്‍ ക​രാ​റു​കാ​ര​ന്‍ ശ്ര​മി​ച്ച​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ച്ച​വ​ടം​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളെ നോ​ട്ടീ​സ് പോ​ലും ന​ല്‍കാ​തെ ഒ​ഴി​പ്പി​ക്കാ​നും കെ​ട്ടി​ടം ത​ക​ര്‍ക്കാ​നു​മാ​ണ് ക​രാ​ര്‍ എ​ടു​ത്ത ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര്‍ ശ്ര​മി​ച്ച​ത്.

കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​മാ​യി വ്യാ​പാ​രി​ക​ള്‍ ചെ​റു​ത്ത​തോ​ടെ ക​രാ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ പി​ന്‍വാ​ങ്ങു​ക​യാ​യി​രു​ന്നു. ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​നി​യും സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ങ്കി​ൽ ക​ട​ക​ൾ പൊ​ളി​ക്കു​ന്ന​ത് ഏ​തു വി​ധേ​ന​യും ചെ​റു​ക്കാ​നാ​ണ് വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം.

ഇ​ക്കാ​ര്യ​ത്തി​ൽ സം​ഘ​ർ​ഷ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പോ​ലും വ്യാ​പാ​രി​ക​ൾ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കി​ല്ലെ​ന്നും കെ.​വി.​വി.​ഇ.​എ​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കെ​ട്ടി​ട ഉ​ട​മ​ക​ൾ​ത​ന്നെ ക​ച്ച​വ​ടം​ചെ​യ്യു​ന്ന ക​ട​ക​ള്‍ ഇ​പ്പോ​ള്‍ പൊ​ളി​ക്കു​ന്നു​ണ്ട്. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച ക​ട​ക​ളാ​ണ് പൊ​ളി​ക്കു​ന്ന​വ​യി​ല്‍ ഏ​റെ​യും.

Tags:    
News Summary - National Highway Development: Protest against eviction of traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.