ദേശീയപാത വികസന പ്രവൃത്തി; റോഡ് മണ്ണിട്ട് ഉയർത്തുന്നത് വാഹനങ്ങൾക്ക് ഭീഷണി

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത 45 മീ​റ്റ​റി​ൽ ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു. അ​ഴി​യൂ​ർ - വെ​ങ്ങ​ളം റീ​ച്ചി​ന്റെ ഭാ​ഗ​മാ​യി പ്ര​വൃ​ത്തി ന​ട​ക്കു​ന്ന മൂ​രാ​ട് മു​ത​ൽ അ​യ​നി​ക്കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് നി​ല​വി​ലെ പാ​ത​യു​ടെ ഇ​രു​വ​ശ​വും ഒ​രു മീ​റ്റ​ർ മു​ത​ൽ മൂ​ന്ന് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം അ​മി​ത​വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​വ​ശ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​നാ​യി ശ്ര​മി​ക്കു​മ്പോ​ൾ മ​ൺ​കൂ​ന​യി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ങ്ങ​ൽ ഭാ​ഗ​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​ൺ​കൂ​ന​യി​ൽ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് പ​രി​ക്ക് പ​റ്റി. അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത​ത് കൊ​ണ്ട് യു​വാ​വ് വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളു​മാ​ണ് പ​ല​പ്പോ​ഴും കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പാ​യ​സൂ​ച​ന ന​ൽ​കു​ന്ന ത​ര​ത്തി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ പ​ല​യി​ട​ത്തും സ്ഥാ​പി​ച്ചി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും സം​ഭ​വി​ക്കു​ന്ന​ത്. റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ അ​പ​ക​ട​ങ്ങ​ളോ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ക​ളോ സം​ഭ​വി​ച്ചാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് മേ​ഖ​ല​യി​ൽ.

മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ച്ച നി​ർ​ദി​ഷ്ട പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി മാ​റി സ​ഞ്ച​രി​ക്കു​മ്പോ​ൾ പ്ര​ദേ​ശം മു​ഴു​വ​ൻ പൊ​ടി​യി​ൽ മു​ങ്ങു​ന്ന​തും പ​തി​വാ​ണ്. പു​തി​യ ദേ​ശീ​യ​പാ​ത നി​ല​വി​ലെ പാ​ത​യേ​ക്കാ​ളും ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ണ്ണി​ട​ൽ പ്ര​വൃ​ത്തി.

Tags:    
News Summary - National Highway Development Work moorad to ayanikkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.