പ​യ്യോ​ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി മു​സ് ലിം ​ലീ​ഗി​ലെ

വി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

പയ്യോളി നഗരസഭ സാരഥികൾ അധികാരമേറ്റു

 പ​യ്യോ​ളി: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി മു​സ്‍ലിം ലീ​ഗി​ലെ വി.​കെ. അ​ബ്ദു​റ​ഹ്മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി കോ​ൺ​ഗ്ര​സി​ലെ പ​ത്മ​ശ്രീ പ​ള്ളി​വ​ള​പ്പി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14നെ​തി​രെ 21 വോ​ട്ടു​ക​ൾ നേ​ടി സി.​പി.​എ​മ്മി​ലെ ടി. ​അ​ര​വി​ന്ദാ​ക്ഷ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ 36 കൗ​ൺ​സി​ല​ർ​മാ​രും ഹാ​ജ​രാ​യ വോ​ട്ടെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ ഏ​ക അം​ഗം നി​ഷ ഗി​രീ​ഷ് വോ​ട്ടെ​ടു​പ്പി​ൽ വി​ട്ടു​നി​ന്നു. ഉ​ച്ച​തി​രി​ഞ്ഞ് ന​ട​ന്ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ലെ ഷൈ​മ മ​ണ​ന്ത​ല​യെ 14നെ​തി​രെ 20 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് കോ​ൺ​ഗ്ര​സി​ലെ പ​ത്മ​ശ്രീ പ​ള്ളി​വ​ള​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലീ​ഗി​ലെ എ.​സി. സു​നൈ​ദി​ന്റെ വോ​ട്ട് അ​സാ​ധു​വാ​യി.

ബി.​ജെ.​പി അം​ഗം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ട്ടു​നി​ന്നു. ഭ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ല വ്യ​വ​സാ​യ ഓ​ഫി​സ​ർ പി. ​നി​ധി​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ലെ ധാ​ര​ണ​പ്ര​കാ​രം ഭ​ര​ണ​ത്തി​ന്റെ ര​ണ്ട​ര​വ​ർ​ഷം വീ​തം ചെ​യ​ർ​മാ​ൻ - വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ​വി​ക​ൾ ഇ​രു പാ​ർ​ട്ടി​ക​ളും പ​ങ്കു​വെ​ക്കു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ പ​ദ​വി​ക​ളി​ൽ മാ​റ്റം വ​ന്ന​ത്.

ആ​ദ്യ ര​ണ്ട​ര വ​ർ​ഷം ചെ​യ​ർ​മാ​ൻ സ്ഥാ​നം കോ​ൺ​ഗ്ര​സി​നും പി​ന്നീ​ടു​ള്ള ര​ണ്ട​ര വ​ർ​ഷം മു​സ്‍ലിം ലീ​ഗി​നു​മാ​യി​രു​ന്നു ധാ​ര​ണ. ഇ​തു​പ്ര​കാ​രം കോ​ൺ​ഗ്ര​സി​ലെ വ​ട​ക്ക​യി​ൽ ഷ​ഫീ​ഖ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും മു​സ്‍ലിം ലീ​ഗി​ലെ സി.​പി. ഫാ​ത്തി​മ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ങ്ങ​ളും രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Payyoli municipal councilors took power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.