കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 11 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിച്ചു. മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകളിലെ 11 എണ്ണമാണ് കോഴിക്കോടിന് ലഭിച്ചത്. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
പുതിയ ബാച്ചുകൾ അനുവദിച്ച സ്കൂളുകൾ. ബ്രാക്കറ്റിൽ അനുവദിച്ച കോഴ്സുകൾ:
• കുറ്റ്യാടി ഗവ. എച്ച്.എസ്.എസ് (സയൻസ്),
• കാലിക്കറ്റ് എച്ച്.എസ്.എസ് േഫാർ ഹാൻഡികാപ്ഡ്, കൊളത്തറ (കോമേഴ്സ്),
• ഗവ. എച്ച്.എസ്.എസ് ഉണ്ണികുളം (ഹ്യുമാനിറ്റീസ്),
• മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്),
• വടക്കുമ്പാട് എച്ച്.എസ്.എസ് പാേലരി (സയൻസ്),
• ഇ.എം.എസ് ഗവ. എച്ച്.എസ്.എസ് പെരുമണ്ണ (കോമേഴ്സ്),
• ജി.എച്ച്.എസ്.എസ് ചെറുവാടി (ഹ്യുമാനിറ്റീസ്),
• റഹ്മാനിയ എച്ച്.എസ്.എസ് ആയഞ്ചേരി (കോമേഴ്സ്),
• പന്തീരാങ്കാവ് എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്),
• ഗവ. എച്ച്.എസ്.എസ് ബേപ്പൂർ (കോമേഴ്സ്),
• പി.ടി.എം എച്ച്.എസ്.എസ് കൊടിയത്തൂർ (ഹ്യുമാനിറ്റീസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.