മഴ ശക്തം; ദേശീയപാതയിൽ പല ഇടങ്ങളിലും വെള്ളം കയറി

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി

കൊ​ടു​വ​ള്ളി: ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്‌ ശേ​ഷം തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു. പാ​ല​ക്കു​റ്റി, സൗ​ത്ത്‌ കൊ​ടു​വ​ള്ളി, വാ​വാ​ട്‌, മ​ണ്ണി​ൽ ക​ട​വ്, വാ​രി​ക്കു​ഴി​ത്താ​ഴം, പ​ന​ക്കോ​ട്, കൊ​ടു​വ​ള്ളി ആ​ർ.​ഇ.​സി റോ​ഡ് ജ​ങ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ​ലി​യ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം റോ​ഡി​ലേ​ക്ക് ക​ല്ലും ച​ളി​യു​മെ​ല്ലാം ഒ​ലി​ച്ചെ​ത്തി. ദേ​ശീ​യ​പാ​ത 766ൽ ​വാ​വാ​ട്‌ ഇ​രു​മോ​ത്ത്‌ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക​ള​രാ​ന്തി​രി പ​ട്ടി​ണി​ക്ക​ര​യി​ൽ മ​ഴ​യി​ൽ തോ​ട് ക​വി​ഞ്ഞൊ​ഴു​കി പി.​കെ. സു​ലൈ​മാ​ൻ ഹാ​ജി, പി.​കെ. അ​യ​മ്മ​ദ് കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കൊ​ടു​വ​ള്ളി കെ.​എം.​ഒ ആ​ർ​ട്സ്‌ സ​യ​ൻ​സ്‌ കോ​ള​ജി​നോ​ട് ചേ​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്നു.

Tags:    
News Summary - rain lashes; lower areas are under water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.