കോഴിക്കോട്: മരണത്തിൽ ദുരൂഹത ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് മരിച്ച ആളുടെ സംസ്കാരച്ചടങ്ങുകൾ പൊലീസ് തടഞ്ഞു. പെരുമണ്ണ ചിറ്റ്യേടത്ത് വേലായുധെൻറ (76) സംസ്കാരച്ചടങ്ങുകളാണ് പൊലീസ് നിർത്തിവെപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വേലായുധൻ മരിച്ചത്. 11 മണിയോടെ സംസ്കാരച്ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. ഇതിന് തൊട്ടുമുമ്പാണ് പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളോട് സംസ്കാരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.
ഹൃദയാഘാതംമൂലമാണ് വേലായുധൻ മരിച്ചതെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ, മരണം ആത്മഹത്യയായിരുന്നെന്നും മാനഹാനിയോർത്ത് മറച്ചുവെക്കുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ ആത്മഹത്യയായിരുന്നെന്ന് തെളിഞ്ഞിട്ടുെണ്ടന്നും മാനഹാനി ഭയന്ന് ബന്ധുക്കൾ സംഭവം മൂടിവെക്കുകയായിരുന്നെന്ന് സമ്മതിച്ചതായും പന്തീരാങ്കാവ് പൊലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മാനാരി ശ്മശാനത്തിൽ സംസ്കരിക്കും. വേലായുധെൻറ ഭാര്യ: പരേതയായ ശാന്ത. മക്കൾ: പ്രജീഷ്, പ്രീത, പ്രീജ, പ്രിയ. മരുമക്കൾ: ദേവദാസ്, വിജയകുമാർ, ധന്യ, പരേതനായ സുധീഷ്കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.