വിമുക്തഭടന്മാർക്ക് ആശ്വാസം; ഭവന നികുതി ആനുകൂല്യം സംരക്ഷിച്ച് ഉത്തരവ്

കോ​ഴി​ക്കോ​ട്: വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ഭ​വ​ന​നി​കു​തി ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ​മ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ല്ലെ​ന്ന സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ട​യി​ട്ടാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

വി​മു​ക്ത​ഭ​ട​ന്മാ​ർ, ഭാ​ര്യ​മാ​ർ, വി​ധ​വ​ക​ൾ, ഏ​റ്റു​മു​ട്ട​ലി​ൽ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച ജ​വാ​ന്മാ​ർ/ ജ​വാ​ന്മാ​രു​ടെ വി​ധ​വ​ക​ൾ എ​ന്നി​വ​രു​ടെ ഭ​വ​ന നി​കു​തി​യി​ള​വി​ന് അ​ർ​ഹ​രാ​യ​വ​ർ ഓ​രോ വ​ർ​ഷ​വും മാ​ർ​ച്ച് 31നു ​മു​മ്പാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് ഒ​രു ചെ​റി​യ വി​ഭാ​ഗ​ത്തി​നു​മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്നു​ള്ളൂ. അ​ത​തു വ​ർ​ഷം അ​​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം ഇ​നി അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ കെ​ട്ടി​ട​നി​കു​തി ഇ​ള​വി​നു​ള്ള അ​പേ​ക്ഷ യ​ഥാ​സ​മ​യം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​നു​കൂ​ല്യം നി​ര​സി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ സ​ർ​ക്കാ​റി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ, നി​കു​തി​യി​ള​വി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​റി​ന് ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

താ​മ​സ കെ​ട്ടി​ടം പി​ന്നീ​ട് കൈ​മാ​റ്റം ചെ​യ്യു​ക​യോ സ്വ​ന്തം താ​മ​സ ആ​വ​ശ്യ​ത്തി​ന് അ​ല്ലാ​തെ മ​റ്റ് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ ര​ണ്ടി​ര​ട്ടി പി​ഴ​യോ​ടു​കൂ​ടി നി​കു​തി ഈ​ടാ​ക്കാ​മെ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ല​വും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റും​കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Relief for veterans- Order saving housing tax benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.