യാ​സ​ര്‍ എ​ന്ന ചി​പ്പു, മാ​ട്ടു​വ​യ​ല്‍ അ​ബ്ബാ​സ്‌

മോട്ടോര്‍ സൈക്കിൾ, മൊബൈല്‍ ഫോൺ പിടിച്ചുപറി: പ്രതികള്‍ പിടിയില്‍

കോഴിക്കോട്: യാത്രക്കാരന്റെ മൊബൈലും പഴ്സും മോട്ടോർ സൈക്കിളും പിടിച്ചുപറിച്ച കേസിലെ പ്രതികളെ ടൗൺ പൊലീസ് പിടികൂടി. പള്ളിക്കണ്ടി നൈനാംവളപ്പ് എസ്.വി ഹൗസിൽ യാസര്‍ എന്ന ചിപ്പു (32), എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ്‌ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇൗ മാസം 13ന് ഹെഡ് പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു സംഭവം. നഗരത്തിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ഹെഡ് പോസ്റ്റ്‌ ഓഫിസിന് സമീപം മഴക്കോട്ട് ഇടാനായി ബൈക്ക് നിർത്തിയപ്പോഴാണ് പ്രതികൾ ആക്രമിച്ചത്. ലക്ഷം വിലവരുന്ന മോട്ടോർ ബൈക്കും 20,000 വിലയുള്ള മൊബൈല്‍ ഫോണും പഴ്സും പിടിച്ചുപറിക്കുകയായിരുന്നു.

ഇയാളുടെ പരാതി പ്രകാരം ടൗൺ പൊലീസ് കേസെടുത്തിരുന്നു. പ്രതികളുടെ അടയാളവിവരങ്ങള്‍ പരാതിക്കാരനില്‍നിന്ന് മനസ്സിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചുപറിച്ച സാധനങ്ങള്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. സമീപ കാലത്താണ് ഇവർ ജയിലില്‍നിന്ന് ഇറങ്ങിയത്‌.

ടൗൺ സ്റ്റേഷന്‍ എസ്.ഐമാരായ ജയശ്രീ, അബ്ദുൽ സലീം, എ.എസ്.ഐ ബാബു, സീനിയര്‍ സി.പി.ഒമാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സി.പി.ഒമാരായ ജിതേന്ദ്രന്‍, വിജേഷ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.