കോഴിക്കോട്: കോർപറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ സൗകര്യങ്ങൾ എത്തിച്ചുകൊടുക്കാൻ ബൃഹത്തായ പദ്ധതി ആരംഭിക്കുകയാണെന്ന് മേയർ ബീന ഫിലിപ്. ‘അഴക്’ പദ്ധതിയിൽ 56,327 വീടുകൾക്ക് വിവിധ തരം സംസ്കരണ ഉപാധികൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ഒരുവർഷംകൊണ്ട് കോർപറേഷനിലെ മുഴുവൻ വീടുകളിലും ഉറവിടമാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
വീടുകളിൽ ഉപയോഗിക്കുന്ന 14336 രൂപ വിലവരുന്ന ബയോഗ്യാസ് പ്ലാന്റ് 4616 രൂപക്കും, 2100 രൂപ വിലവരുന്ന റിങ് കമ്പോസ്റ്റ് 210 രൂപക്കും 4250 രൂപ വിലയുള്ള ജീബിൻ ത്രീ ബിൻ സിസ്റ്റം 425 രൂപക്കും 2783 രൂപയുടെ ബൊക്കാഷി ബക്കറ്റ് 278 രൂപക്കും 1113 രൂപ വിലയുള്ള പൈപ് കമ്പോസ്റ്റ് 111 രൂപക്കും നഗരസഭ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. പദ്ധതിയുടെ കോർപറേഷൻതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ തിങ്കളാഴ്ച രാവിലെ 9.30ന് ടാഗോർ ഹാളിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.