കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ടർഫ് ഗ്രൗണ്ടുകൾ, യോഗസെൻററുകൾ ജിംനേഷ്യങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുമതിയായി. പരിശീലനത്തിൽ പെങ്കടുക്കുന്നവർക്കും പരിശീലകർക്കും മാത്രമേ പ്രവേശനാനുമതി ഉണ്ടാവൂ.
സ്റ്റേഡിയങ്ങൾ, ഒാപൺ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലും പരിശീലനമാവാം. വിവാഹങ്ങളിൽ 50 പേർക്കും ശവസംസ്കാരം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 പേർക്കുമാവാം. എല്ലാ കൂടിച്ചേരലുകൾക്കും മാസ്ക് നിർബന്ധമാണ്. കണ്ടെയിൻമെൻറ് സോണുകളല്ലാത്ത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾക്ക് ഏഴു വരെ പ്രവർത്തിക്കാം.
വ്യാപാര സ്ഥാപനങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ കോവിഡ്-19 ജാഗ്രതാപോർട്ടലിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ, കായിക പരിശീലനകേന്ദ്രങ്ങൾ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന് കലക്ടർ വി. സാംബശിവറാവു ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.