കോഴിക്കോട്: മൂന്ന് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. കപ്പക്കൽ കോയാവളപ്പ് കീരിക്കണ്ടി മുജീബ് റഹ്മാെൻറ മകൻ മുഹമ്മദ് ഷഹീലിനെയാണ് (12) കടലിൽ കാണാതായത്.. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ഷഹീലും കൂട്ടുകാരായ ജാസിം, റസൽ, ഫസൽ എന്നിവരും ചേർന്ന് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരും കരയിലേക്ക് തിരിച്ചുകയറിയെങ്കിലും കടലിൽ ഒഴുകിനടന്ന തെങ്ങുതടിയുടെ കഷണം പിടിക്കാനായി ഷഹീൽ വീണ്ടും ഇറങ്ങുകയും ഒഴുക്കിൽപെടുകയുമായിരുന്നു. ഒപ്പമുള്ളവർ വിരമറിയിച്ചതോെട സമീപവാസികൾ ഒാടിയെത്തുകയും തിരച്ചിൽ നടത്തുകയും തുടർന്ന് ഫയർഫോഴ്സിലടക്കം വിവരമറിയിക്കുകയുമായിരുന്നു.
മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സും കോസ്റ്റ്ഗാർഡും പന്നിയങ്കര പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ടവർ ലൈറ്റുകൾ സ്ഥാപിച്ച് രാത്രി വൈകിയും തിരച്ചിൽ തുടർന്നു. പയ്യാനക്കൽ സ്കൂൾ എട്ടാംതരം വിദ്യാർഥിയാണ് ഷഹീൽ. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.