കോഴിക്കോട്: അങ്ങകലെ ജന്മനാട്ടിലെ കലാപങ്ങളോർത്ത് സങ്കടത്തിലും ആശങ്കയിലുമാണ് കാലിക്കറ്റ് സർവകലാശാലയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന അഫ്ഗാൻ സ്വദേശികളായ വിദ്യാർഥികൾ. അഫ്ഗാൻ ജനതക്ക് വേണ്ടി നമുക്കെല്ലാവർക്കും പ്രാർഥിക്കാനെ കഴിയൂയെന്ന് ഫാറൂഖ് കോളജിലെ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥിയും കാബൂൾ സ്വദേശിയുമായ മുഹമ്മദ് സമി പറയുന്നു. നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് വീട്ടുകാർക്കും പൂർണമായ വ്യക്തതയില്ലെന്ന് സമി പറഞ്ഞു.
താലിബാൻ വാക്കുപാലിക്കുമെന്ന് ഉറപ്പിെല്ലന്നാണ് രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയായ അദ്നാൻ സാദാത്തിെൻറ അഭിപ്രായം. സാധാരണക്കാരെ ഉപദ്രവിക്കില്ലെന്ന് താലിബാൻ വാഗ്ദാനം െചയ്യുന്നുണ്ടെങ്കിലും മുമ്പും അവർ വാക്ക്തെറ്റിച്ചിട്ടുണ്ടെന്ന് അദ്നാൻ പറഞ്ഞു. വീട്ടുകാരുമായി േഫാണിൽ സംസാരിച്ചെന്നും അപകടകരമായ സ്ഥിതിയാണെന്നും വിദ്യാർഥി പറഞ്ഞു.
ആറ് സഹോദരിമാരും അഞ്ച് സഹോദരങ്ങളുമടങ്ങുന്നതാണ് അദ്നാെൻറ കുടുംബം. കാബൂളിലെ കാഴ്ചകളും വിശേഷങ്ങളും ഫോണിൽ കാണുേമ്പാൾ ആശങ്ക വർധിക്കുന്നു. അദ്നാെൻറ ബാപ്പ ദൂരെ സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്. ഉമ്മയും സഹോദരികളും സഹോദരന്മാരും മാത്രമാണ് വീട്ടിലുള്ളത്. താലിബാൻ ആധിപത്യത്തോടെ മൂത്ത സഹോദരന് സർക്കാർജോലി നഷ്ടമായി.
സ്കോളർഷിപ്പിൽ നിന്ന് കിട്ടുന്ന തുക അയച്ചുകൊടുത്താണ് അകലങ്ങ ളിലിരുന്നു അദ്നാൻ കുടുംബത്തെ സഹായിക്കുന്നത്. അതേസമയം, തെൻറ കുടുംബം സുരക്ഷിതരാണെന്ന വിവരമാണ് മറ്റൊരു വിദ്യാർഥിയായ മുഹമ്മദ് ന്യൂമാൻ ഗഫാരിക്ക് നാട്ടിൽനിന്ന് ലഭിച്ചത്.
സർവകലാശാല കാമ്പസിലും ഫാറൂഖ് കോളജിലുമടക്കം നിരവധി അഫ്ഗാൻ വിദ്യാർഥികൾ പഠനത്തിനായി എത്തിയിട്ടുണ്ട്. ഫാറൂഖ് കോളജിൽ മാത്രം 15 പേരുണ്ട്. എല്ലാവരും കാബൂളിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. ഇവർക്ക് ആവുംവിധം ആശ്വാസമേകുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. െക.എം നസീർ പറഞ്ഞു.
കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ, ബി.കോം തുടങ്ങിയ കോഴ്സുകളാണ് അഫ്ഗാൻ വിദ്യാർഥികൾ പഠിക്കുന്നത്. ലോക്ഡൗണും കോവിഡ് കാലവുമായതിനാൽ പലരും നാട്ടിൽപോയിട്ട് മാസങ്ങളായി. രണ്ട് പേർ പോയെങ്കിലും തിരിച്ചെത്താനായില്ല. ഈ വർഷവും സർവകലാശാലയിലേക്ക് പഠനത്തിനായി നിരവധി വിദ്യാർഥികളുടെ അപേക്ഷകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.