കോഴിക്കോട്: ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമിെല്ലന്ന് പരിശോധനഫലം. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിസ് ലാബിലാണ് ആടുകളുടെയും വവ്വാലുകളുടെയും സ്രവ പരിശോധന ഫലം നെഗറ്റീവ് ആയത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. ചത്ത പന്നിയുടെതടക്കം സാമ്പിൾ പരിശോധനാഫലങ്ങൾ ഇനിയും വരാനുണ്ട്. റമ്പൂട്ടാൻ സാമ്പിൾ പരിശോധന ഫലവും വരാനുണ്ട്. ആറ് ചത്ത വവാലുകളും വവ്വാലുകളുടെ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകൾ കടിച്ച റംബൂട്ടാൻ പഴവുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് അയച്ചിരുന്നത്.
വവ്വാലുകൾ വലയിൽ; ഇനി പരിശോധന പുണെയിൽ
കൊടിയത്തൂർ: നിപ വൈറസ് ബാധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂർ, മൂന്നുർ വയോളിയിൽ പതിമൂന്നുകാരൻ മരിച്ച സംഭവത്തെ തുടർന്ന് വൈറസിെൻറ ഉറവിടം കണ്ടെത്തുന്നതിന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വൈറോളജിയുടെ വിദഗ്ധ സംഘം കൊടിയത്തൂർ കുറ്റിയോട്ട് വല വിരിച്ച് വവ്വാലുകളെ പിടികൂടി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂന്നോളം വവ്വാലുകളെ പിടികൂടിയത്.
പിടിച്ചെടുത്ത വവ്വാലുകളെ പരിശോധനക്കായി പുണെയിലേക്ക് കൊണ്ടുപോകും വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് വല വിരിച്ചിരുന്നത്. കൂടുതൽ വവ്വാലുകളെ പിടിക്കാൻ ഇന്നും വലവിരിക്കും.നിപമൂലം കെണ്ടയ്മെൻറ് സോണായ ഈ പ്രദേശം ആയിരക്കണക്കിന് വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്.പുണെയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽനിന്നുള്ള സംഘത്തിെൻറമേധാവി ഡോ . മങ്കേഷ് ഖോഗുലെ, ഡോ . ബാലസുബ്രമണ്യം, ഡോ. അജേഷ് മോഹൻദാസ്, സംസ്ഥാന ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിലെ ഡോക്ടർ അരുൺ സക്കറിയ, അരുൺ സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു
നിപ മരണം: വ്യാജ വാർത്ത പ്രചാരകർക്കെതിരെ കർശന നടപടി
ആരോഗ്യവകുപ്പിൽനിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂ എന്ന് കലക്ടർകോഴിക്കോട്: ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാമ്പിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് സ്രവ സാമ്പിളുകൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചത്. സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നീ മൂന്ന് സാമ്പിളുകൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്നു സാമ്പിളുകളും പോസിറ്റിവാകുകയും ചെയ്ത ശേഷമാണ് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു. വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിൽനിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂ എന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.