തോറ്റത്​ എട്ട്​​ സിറ്റിങ്​​ കൗൺസിലർമാർ

കോഴിക്കോട്​: കോർപറേഷനിൽ ഇത്തവണ തോൽവി അറിഞ്ഞത്​ എട്ട്​​ സിറ്റിങ്​ കൗൺസിലർമാർക്ക്​. എൻ.സി.പിയുടെ അനിത രാജൻ, ബി.ജെ.പിയുടെ നമ്പിടി നാരായണൻ, പൊന്നത്ത്​ ഷൈമ, ഇ. പ്രശാന്ത്​ കുമാർ, നെല്ലിക്കോട്ട്​ സതീഷ്​ കുമാർ, സി.പി.ഐയുടെ ആശ ശശാങ്കൻ, ലീഗി​െൻറ സി.പി.ശ്രീകല, എൽ.ജെ.ഡിയുടെ തോമസ്​ മാത്യു എന്നിവരാണ്​ പരാജയം രുചിച്ചത്​.

യു.ഡി.എഫ്​ മേയർ സ്​ഥാനാർഥിയായി ഉയർത്തിക്കാണിച്ച ഡോ. പി.എൻ. അജിതയാണ്​ ചേവായൂരിൽ അനിത രാജനെ തോൽപിച്ചത്​. ശക്​തമായ മത്സരം നടന്ന വാർഡിൽ 27 വോട്ടുകൾക്കാണ്​ കന്നിയങ്കത്തിനിറങ്ങിയ ഡോക്​ടർ സിറ്റിങ്​ കൗൺസിലറെ തോൽപിച്ചത്​. പന്നിയങ്കരയിൽ സിറ്റിങ്​ കൗൺസിലർമാർ തമ്മിലുള്ള മത്സരത്തിൽ യു.ഡി.എഫ്​ സ്വതന്ത്രയായി മത്സരിച്ച കെ. നിർമല ബി.ജെ.പിയുടെ നമ്പിടി നാരായണനെ മൂന്നാം സ്​ഥാനത്തേക്ക്​ തള്ളിയാണ്​ വിജയം വരിച്ചത്​.

1769 വോട്ടുകൾ നിർമല നേടിയപ്പോൾ 919 വോട്ടുകൾ മാത്രമാണ്​ നമ്പിടി നാരായണന്​ നേടാനായത്​. സി.പി.എമ്മി​െൻറ ഒ. രാജഗോപാലനാണ്​ 1476 വോട്ടുകൾ നേടി രണ്ടാം സ്​ഥാനത്ത്​ എത്തിയത്​. ശക്​തമായ മത്സരം കാഴ്​ചവെച്ചാണ്​ ബി.ജെ.പിയിൽനിന്ന്​ സി.പി.എം മാറാട്​ വാർഡ്​ പിടിച്ചെടുത്തത്​. സിറ്റിങ്​ സിറ്റീൽ മത്സരിച്ച പൊന്നത്ത്​ ഷൈമയെ 14 വോട്ടുകൾക്കാണ്​ സി.പി.എമ്മി​െൻറ കൊല്ലാരത്ത്​ സുരേന്ദ്രൻ പരാജയപ്പെടുത്തിയത്​.

സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സനായ ആശ ശശാങ്കൻ 132 വോട്ടുകൾക്കാണ്​ ബി.ജെ.പിയുടെ സി.എസ്​ സത്യഭാമയോട്​ അത്താണിക്കൽ വാർഡിൽ തോറ്റത്​. സിവിൽ സ്​റ്റേഷനിൽ മത്സരിച്ച ബി.ജെ.പിയുടെ കൗൺസിലർ ഇ. പ്രശാന്ത്​ കുമാർ 231 വോട്ടുകൾക്ക്​ സി.പി.എമ്മി​െൻറ എം.എൻ പ്രവീൺ കുമാറിനോട്​ തോറ്റു.

പൂളക്കടവിൽ 1083 വോട്ടുകൾക്കാണ്​ ലീഗി​െൻറ സി.പി.ശ്രീകലയെ സി.പി.എം സ്​ഥാനാർഥി ഫെനിഷ കെ. സന്തോഷ്​ തോൽപിച്ചത്​. പുഞ്ചപ്പാടത്ത് ​1080 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ നെല്ലിക്കോട്ട്​ സതീഷ്​ കുമാറിനേക്കാൾ 1068 വോട്ടുകൾ നേടി സി.പി.എമ്മി​െൻറ കെ. രാജീവ്​ വിജയിച്ചു. വളരെക്കാലമായി കൗൺസിലറായിരുന്ന എൽ.ജെ.ഡിയുടെ തോമസ്​ മാത്യു വലിയങ്ങാടിയിൽ 426 വോട്ടുകൾക്ക്​ കോൺഗ്രസി​െൻറ എസ്​.കെ അബൂബക്കറിനോടാണ്​ തോറ്റത്​.

Tags:    
News Summary - The losers were eight sitting councilors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.