ഫാ​റൂ​ഖ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സി​ൽ 16ാമ​ത്

എം.​ബി.​എ ബാ​ച്ചി​ന്റെ പാ​സി​ങ്ഔ​ട്ട് സെ​റി​മ​ണി​യി​ൽ ഫൈ​സ​ൽ കോ​ട്ടി​ക്കോ​ള​ൻ സം​സാ​രി​ക്കു​ന്നു

അടുത്ത ദശാബ്ദം ഇന്ത്യയുടേത് -ഫൈസൽ കോട്ടിക്കോളൻ

കോഴിക്കോട്: അടുത്ത ദശാബ്ദം ഇന്ത്യയുടേതെന്ന് പ്രമുഖ വ്യവസായി ഫൈസൽ കോട്ടിക്കോളൻ. ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 16ാമത് എം.ബി.എ ബാച്ചിന്റെ പാസിങ്ഔട്ട് സെറിമണിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഫ് ഹോൾഡിങ്സിന്റെയും മെയ്ത്ര ഹോസ്പിറ്റലിന്റെയും ചെയർമാനായ ഫൈസൽ കോട്ടിക്കോളൻ.

ഇന്ത്യയിലേത് വളരെ ചെറുപ്പമായ ജനസംഖ്യയാണ്. അതിനാൽ വരുംവർഷങ്ങളിൽ ലോകരാജ്യങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടിവരും. നിരവധി സാധ്യതകളുള്ള കാലഘട്ടമാണ് മുന്നിലുള്ളതെന്നും കരിയറിൽ ആസ്വദിക്കാൻ സാധിക്കുന്ന ജോലി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.

ചടങ്ങിൽ ഫിംസ് ചെയർമാൻ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി. കുഞ്ഞിമുഹമ്മദ് (സെക്രട്ടറി, ഫിംസ്), കെ. കുഞ്ഞലവി (വൈസ് പ്രസിഡന്റ്, ഫാറൂഖ് കോളജ്), ഒ.കെ. ഷഹീദ് (ജോ. സെക്രട്ടറി, ഫിംസ്), ഡോ. കെ.എം. നസീർ (പ്രിൻസിപ്പൽ, ഫാറൂഖ് കോളജ്), ഇ.വി. ലുഖ്മാൻ (മാനേജിങ് കമ്മിറ്റി അംഗം, ഫിംസ്), ഡോ. അഹമ്മദ് റിയാസ് (ഡയറക്ടർ, ഫിംസ്), പ്രഫ. സുജാത ശങ്കരൻ, പ്രഫ. സുജിത് സെബാസ്റ്റ്യൻ, പ്രഫ. എം.കെ. ഷബാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജവാദ് അഹമ്മദ്, കെ.വി. അശ്വതി എന്നിവർ മികച്ച ഔട്ട്ഗോയിങ് വിദ്യാർഥികളായി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - The next decade belongs to India - Faisal Kottikolan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.