തിരുവമ്പാടി: മോഷണകേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് പൊലീസ് പിടിയിലായി. സർക്കാർ ഓഫിസുകളിൽ മോഷണം പതിവാക്കിയ കൂടരഞ്ഞി കൊന്നംതൊടിയിൽ ബിനോയ് (38) ആണ് കണ്ണൂരിൽ പിടിയിലായത്.
കഴിഞ്ഞ മാർച്ച് 25ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓഫിസിൽ സ്റ്റേഷൻ മാസ്റ്ററുടെ മൊബൈൽ ഫോണും പഴ്സും 4000 രൂപയും രേഖകളും മോഷ്ടിച്ചിരുന്നു. ഇതേ ദിവസം തിരുവമ്പാടി കള്ളുഷാപ്പിലും മൊബൈൽ കടയിലും മോഷണ ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി കോടതി, കലക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ഓഫിസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മോഷണം നടത്തിയതിന് പ്രതിക്കെതിരെ കോഴിക്കോട് ടൗൺ, തലശ്ശേരി, നടക്കാവ്, കസബ, തളിപ്പറമ്പ്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
തിരുവമ്പാടി എസ്.ഐ കുമാരൻ, സി.പി.ഒ അനീസ്, ജിൻസിൽ, ഡ്രൈവർ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് കണ്ണൂരിലെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.