ദീ​പു

മോഷ്ടിച്ച ബൈക്കിൽ കാമുകിക്കൊപ്പം കറങ്ങിയ യുവാവ്​ പിടിയിൽ

കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ കാ​മു​കി​ക്കൊ​പ്പം ക​റ​ങ്ങി​ന​ട​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​റാ​ട് വാ​യ​ന​ശാ​ല​ക്കു സ​മീ​പം പാ​ല​യി​ക്ക​ൽ വീ​ട്ടി​ൽ ദീ​പു (33)വി​നെ​യാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 18ന് ​കോ​ഴി​ക്കോ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് ​േക​ര​ള ഫു​ട്ബാ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ പെ​രു​മ​ണ്ണ പാ​റ​ക്ക​ൽ വീ​ട്ടി​ൽ മി​ഥു​ന്റെ മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം പോ​യി​രു​ന്നു.

മി​ഥു​ന്റെ പ​രാ​തി പ്ര​കാ​രം ക​സ​ബ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു വ​ര​വേ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ്ര​തി ത​ന്റെ കാ​മു​കി​ക്കൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​രോ​വ​ര​ത്ത​ു​കൂ​ടി അ​ര​യി​ട​ത്തു​പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത് പ​രാ​തി​ക്കാ​ര​ൻ ക​ണ്ടു. മോ​ട്ടോ​ർ സൈ​ക്കി​ൾ പി​ന്തു​ട​ര​വേ മാ​വൂ​ർ റോ​ഡി​ൽ ബ്ലോ​ക്കി​ൽ കു​ടു​ങ്ങി​യ സ​മ​യ​ത്ത് ട്രാ​ഫി​ക്ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് വി​വ​രം പ​റ​ഞ്ഞു.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ ക​സ​ബ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ സ​ജീ​വ​ൻ, ബാ​ല​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മോ​ട്ടോ​ർ സൈ​ക്കി​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത‌​തി​ൽ പ്ര​തി​ക്ക് പേ​രാ​വൂ​ർ, ചേ​വാ​യൂ​ർ, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണ കേ​സു​ക​ളും ഇ​രി​ട്ടി, ആ​റ​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ബാ​റ്റ​റി മോ​ഷ​ണ കേ​സു​ക​ളും ലാ​പ്ടോ​പ് മോ​ഷ​ണ കേ​സു​ക​ളും പെ​രി​ങ്ങം സ്റ്റേ​ഷ​നി​ൽ അ​ട​ക്ക മോ​ഷ​ണ​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളു​ള്ള​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രി​ട്ടി ആ​റ​ളം സ്റ്റേ​ഷ​നു​ക​ളി​ൽ വാ​റ​ന്റു​ള്ള​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത‌ു.

Tags:    
News Summary - The youth who stole the bike was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.