മലയോരം വന്യജീവി ഭീഷണിയിൽ

തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ക​ണ്ട​പ്പ​ൻ ചാ​ലി​ൽ പ​ക​ൽ സ​മ​യ​ത്ത് പു​ലി​യെ ക​ണ്ടു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​പ്പ​ൻ​ചാ​ലി​ൽ ന​ടു​ക​ണ്ട​ത്ത് പു​ലി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു.

ഈ ​കൂ​ടി​ന​ടു​ത്താ​ണ് പു​ലി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ക​ൽ പു​ലി​യെ ക​ണ്ട​തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ക​ണ്ട​പ്പ​ൻ​ചാ​ലി​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

ക​ഴി​ഞ്ഞ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ ക​ണ്ട​പ്പ​ൻ​ചാ​ൽ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​ട്ടി​ട​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. പു​ലി​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും ന​ട​ന്നു​പോ​കു​ന്ന​താ​ണ് വ്യാ​ഴാ​ഴ്ച സി.​സി. ടി.​വി​യി​ൽ ക​ണ്ട​ത്.

കാട്ടുപന്നി ആക്രമണം; ഞായറാഴ്ച കാടിളക്കി നായാട്ട്

തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്ക​ത്ത് റി​ട്ട. അ​ധ്യാ​പി​ക​യെ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്.ഞാ​യ​റാ​ഴ്ച പ്ര​ദേ​ശ​ത്ത് കാ​ടി​ള​ക്കി നാ​യാ​ട്ട് ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ഷി​ബു അ​റി​യി​ച്ചു.

എം. ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നാ​യാ​ട്ടി​ൽ പ്ര​ദേ​ശ​ത്തെ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക്രി​സ്റ്റീ​ന​ക്ക് അ​ടി​യ​ന്ത​ര​മാ​യി 10,000 രൂ​പ ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ റി​ട്ട. അ​ധ്യാ​പി​ക ന​ടു​വ​ത്താ​നി​യി​ൽ ക്രി​സ്റ്റി​ന (74)ക്ക് ​കൈ​ക്കും കാ​ലി​നു​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

തോ​ട്ടു​മു​ക്കം: റി​ട്ട. അ​ധ്യാ​പി​ക​യെ കാ​ട്ടു​പ​ന്നി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ള്ളി​താ​ഴെ ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ വി​നോ​ദ് ചെ​ങ്ങ​ളം​ത​കി​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു ബൂ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. ഷി​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു തീ​രു​നി​ല​ത്ത്, കു​ര്യ​ൻ മു​ണ്ട​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Hillside under wildlife threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.