കോഴിക്കോട്: പാർട്ടി പുറത്താക്കിെയങ്കിലും ജനം ചേർത്തുപിടിച്ച ടി.കെ. ചന്ദ്രനാണ് കോർപറേഷനിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയം നേടിയത്. 1703 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.കെ. ചന്ദ്രൻ വെള്ളിമാട്കുന്നിൽ എൽ.ഡി.എഫ് സ്വതന്ത്രനായി വിജയിച്ചത്. എതിർസ്ഥാനാർഥി കോൺഗ്രസിെൻറ ആനന്ദൻ പൂളക്കലിന് 957 വോട്ടുകൾ മാത്രമേ നേടാനായുള്ളു. മുഖദാറിൽ ലീഗ് സ്ഥാനാർഥിയെ തോൽപിച്ച് വിജയം നേടിയ കോൺഗ്രസ് എസിെൻറ പി. മുഹ്സിന 1452 വോട്ടുകൾക്കാണ് വിജയിച്ചത്.
കോർപറേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് കപ്പക്കലിലെ സി.പി.എം സ്ഥാനാർഥി സി.പി മുസാഫർ അഹമ്മദാണ്. 4205 വോട്ടുകൾ. അതേസമയം, ശക്തമായ മത്സരം കാഴ്ചവെച്ച പല വാർഡുകളും കോർപറേഷനിലുണ്ട്. ഏറ്റവും ശക്തമായ മത്സരം നടന്നത് ചെറുവണ്ണൂർ വെസ്റ്റിലാണ്. സി.പി.എമ്മിെൻറ പി.സി. രാജൻ രണ്ട് വോട്ടുകൾക്കാണ് വിജയിച്ചത്. യു.ഡി.എഫ് സ്വതന്ത്രൻ എം.എ. ഖയ്യൂം അവസാന നിമിഷം വരെ നല്ല മത്സരം കാഴ്ചവെച്ച് 1784 വോട്ടുകൾ നേടി തൊട്ടു പിന്നിലെത്തി.
കോൺഗ്രസിെൻറ അൽഫോൺസ മാത്യു എൽ.ജെ.ഡിയുടെ അഡ്വ. നസീമ ഷാനവാസിനേക്കാൾ ആറു വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 866 വോട്ടുകൾ നേടിയാണ് നടക്കാവ് വാർഡിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.