തലക്കുളത്തൂർ: 12 കിലോ കഞ്ചാവുമായി ലഹരിവിൽപന സംഘത്തിലെ രണ്ടുപേർ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചുനൽകുന്ന റാക്കറ്റിൽപെട്ട രണ്ടു യുവാക്കളെയാണ് എലത്തൂർ എസ്.ഐ കെ.ആർ. രാജേഷും കോഴിക്കോട് ഡൻസാഫും ചേർന്ന് പിടികൂടിയത്.
പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് പാവങ്ങാട് -അത്തോളി സംസ്ഥാനപാതയിൽ പറമ്പത്ത് കച്ചേരിക്ക് സമീപം പിടിയിലായത്. അത്തോളിയിലെ വിതരണക്കാരന് നൽകാൻ ബൈക്കിൽ കൊണ്ടുപോകവെ വ്യാഴാഴ്ച ഉച്ചക്ക് ഇരുവരും പിടിയിലാകുകയായിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുത്തു.
കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നും ബസിൽ എത്തിച്ചശേഷം വിതരണക്കാർക്ക് വാഹനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ പതിവ്. പൊലീസിനെ കബളിപ്പിക്കാൻ പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകാറാണ് ഇവരുടെ രീതി. തിരൂരിൽനിന്ന് തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തശേഷം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിലും വാടകക്ക് എടുക്കുന്ന കാറിലും ബൈക്കിലുമായാണ് കഞ്ചാവ് ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.