അഴിയൂരിലെ അനധികൃത മത്സ്യവില്‍പന

അഴിയൂരിലെ അനധികൃത മത്സ്യവില്‍പനക്കെതിരെ നടപടി

വ​ട​ക​ര: ചോ​മ്പാ​ല ഹാ​ര്‍ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ വി​ൽ​പ​ന​ക്കെ​തി​രെ ന​ട​പ​ടി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള മ​ത്സ്യ​വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് വി​ല്‍പ​ന വ​ര്‍ധി​ച്ച​ത്.നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ മു​ക്കാ​ളി​യി​ല്‍ പു​ല​ര്‍ക്കാ​ല​ത്തെ​ത്തി മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ചോ​മ്പാ​ല പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ര്‍ ഫീ​ല്‍ഡ് ത​ല പ​രി​ശോ​ധ​ന ന​ട​ത്തി. ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 7250 രൂ​പ പി​ഴ ഈ​ടാ​ക്കി. ക്വാ​റ​ൻ​റീ​ൻ ലം​ഘ​നം ന​ട​ത്തി​യ യു​വാ​വി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍ഹി​യി​ല്‍നി​ന്ന് വ​ന്ന കോ​റോ​ത്ത് റോ​ഡി​ലെ യു​വാ​വ് വീ​ട്ടി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി പ​ള്ളൂ​രി​ല്‍ പോ​യ​ത് ജെ.​എ​ച്ച്.​ഐ കെ. ​ഫാ​ത്തി​മ ക​ണ്ടെ​ത്തി. 1000 രൂ​പ പി​ഴ ഈ​ടാ​ക്കി. ക​ര്‍ശ​ന താ​ക്കീ​ത് ന​ല്‍കി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ചോ​മ്പാ​ല എ​സ്.​ഐ വി​ശ്വ​നാ​ഥ​ന്‍, അ​ധ്യാ​പ​ക​രാ​യ കെ. ​ദീ​പു​രാ​ജ്, കെ. ​സ​ജേ​ഷ് കു​മാ​ര്‍, ആ​ര്‍.​പി. റി​യാ​സ്, എം.​പി. സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മു​ക്കാ​ളി​യി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​വ്യാ​പാ​രം സം​ബ​ന്ധി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍, ​െഡ​പ്യൂ​ട്ടി ക​ല​ക്ട​ര്‍, ഡി​വൈ.​എ​സ്.​പി എ​ന്നി​വ​ര്‍ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ഷാ​ഹു​ല്‍ ഹ​മീ​ദ് റി​പ്പോ​ര്‍ട്ട് ന​ല്‍കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ലീ​സു​മാ​യി ചേ​ര്‍ന്നു​ള്ള ഫീ​ല്‍ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags:    
News Summary - Action against illegal fish sale in Azhiyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.