അഴിയൂരിലെ അനധികൃത മത്സ്യവില്പനക്കെതിരെ നടപടി
text_fieldsവടകര: ചോമ്പാല ഹാര്‍ബര്‍ കേന്ദ്രീകരിച്ച് അനധികൃത മത്സ്യ വിൽപനക്കെതിരെ നടപടി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യവാഹനങ്ങളുടെ പ്രവേശനം നിരോധിച്ചതിനെ തുടര്‍ന്നാണ് വില്പന വര്‍ധിച്ചത്.നിരവധി വാഹനങ്ങള്‍ മുക്കാളിയില്‍ പുലര്ക്കാലത്തെത്തി മത്സ്യവ്യാപാരം നടത്തുകയാണ്. വ്യാഴാഴ്ച പുലർച്ച ചോമ്പാല പൊലീസ് സഹായത്തോടെ കോവിഡ് ചുമതലയുള്ള അധ്യാപകര്‍ ഫീല്‍ഡ് തല പരിശോധന നടത്തി. ഏഴ് വാഹനങ്ങളിൽനിന്നായി 7250 രൂപ പിഴ ഈടാക്കി. ക്വാറൻറീൻ ലംഘനം നടത്തിയ യുവാവിനെതിരെയും നടപടി സ്വീകരിച്ചു.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍നിന്ന് വന്ന കോറോത്ത് റോഡിലെ യുവാവ് വീട്ടില്‍നിന്ന് പുറത്തിറങ്ങി പള്ളൂരില്‍ പോയത് ജെ.എച്ച്.ഐ കെ. ഫാത്തിമ കണ്ടെത്തി. 1000 രൂപ പിഴ ഈടാക്കി. കര്‍ശന താക്കീത് നല്കി വീട്ടില്‍ നിരീക്ഷണത്തിലാക്കി.
ചോമ്പാല എസ്.ഐ വിശ്വനാഥന്, അധ്യാപകരായ കെ. ദീപുരാജ്, കെ. സജേഷ് കുമാര്‍, ആര്.പി. റിയാസ്, എം.പി. സുനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. മുക്കാളിയിലെ അനധികൃത മത്സ്യവ്യാപാരം സംബന്ധിച്ച് ജില്ല കലക്ടര്‍, െഡപ്യൂട്ടി കലക്ടര്‍, ഡിവൈ.എസ്.പി എന്നിവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് റിപ്പോര്‍ട്ട് നല്കി. വരും ദിവസങ്ങളിലും പൊലീസുമായി ചേര്‍ന്നുള്ള ഫീല്‍ഡ് പരിശോധന നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.