വടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ മാറ്റംവരും.
നിലവിലുള്ള റിസർവേഷൻ കൗണ്ടറിെന്റ ഭാഗത്തേക്കാണ് മാറ്റുക, റിസർവേഷൻ കൗണ്ടറും ടിക്കറ്റ് കൗണ്ടറും മുൻഭാഗത്തേക്ക് മാറും. റെയിൽവേ സ്റ്റേഷെന്റ മുൻവശം കേരളീയശൈലിയിലാണ് നവീകരിക്കുന്നത്. വികസനത്തിെന്റ ഭാഗമായി സ്റ്റേഷന്റെ മുന്‍ഭാഗത്ത് പില്ലറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനകത്തുള്ള നിർമാണപ്രവൃത്തിക്കും തുടക്കമായിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 21.66 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത്. യാത്രക്കാർക്കുള്ള കാത്തിരിപ്പ് മുറികൾ, ശൗചാലയം ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി നടക്കും. സ്റ്റേഷെന്റ മേല്‍ക്കൂര ആധുനിക രീതിയിൽ നവീകരിക്കുന്നു. ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചൗധരിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിയ സംഘം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
എ.ഡി.ആർ.എം.എസ് ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ കെ. അരുൺ തോമസ്, ഡി.എസ്.ടി.ഇ.എൽ ഡോസ് ഫിലിപ്പ്, അസി. ഡിവിഷനൽ എൻജിനീയർ ബർജാസ് മുഹമ്മദ്, അസി. കമേഴ്സ്യൽ മാനേജർ ശ്രീകാന്ത്, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ഖലീൽ റഹ്മാൻ, സ്റ്റേഷൻ മാസ്റ്റർ വി. ശ്രീഹരീഷ്, കമേഴ്സ്യൽ സൂപ്പർവൈസർ എം.കെ. വിനോദൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിനേഷ്, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ വിനീഷ്, മുൻ റെയിൽവേ സൂപ്രണ്ട് വത്സലൻ കുനിയിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.