വടകര: അഴിയൂരില്‍ ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പില്‍ 33 ബൂത്തുകളിലും ഹരിതചട്ടം പാലിക്കുന്നതിന് ഹരിതകർമസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടപ്പാക്കി. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഓലകൊണ്ടുണ്ടാക്കിയ കൊട്ട എല്ലാ ബൂത്തിലും സ്ഥാപിച്ചു. ഗ്ലൗസ്, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ നിക്ഷേപിക്കാന്‍ ബക്കറ്റും കവറും ബൂത്തിന് പുറത്ത് വെക്കും.
അജൈവ മാലിന്യങ്ങളില്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിയുന്നത് ഷ്രെഡിങ് യൂനിറ്റില്‍ കൊണ്ടുപോകുകയും അല്ലാത്തത് ഇന്‍സിനറേറ്ററില്‍ സംസ്കരിക്കുകയും ചെയ്യും. ബ്രേക്ക് ദ ചെയിനിെൻറ ഭാഗമായി എല്ലാ ബൂത്തിലും ബക്കറ്റില്‍ വെള്ളവും മഗും വെക്കും. കുടിക്കാന്‍ വെള്ളവും സ്റ്റീല്‍ ഗ്ലാസും നല്‍കുന്നതാണ്. എല്ലാ ബൂത്തിലും ഹരിതകർമസേന അംഗങ്ങളെ ഡ്യൂട്ടിക്ക് നിയമിച്ചു. മോഡല്‍ ബൂത്തായ ചോമ്പല നോര്‍ത്ത് എല്‍.പി സ്കൂളില്‍ രണ്ടു ഹരിതകർമസേന പ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലുണ്ടാകും. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ ഹരിതകർമസേന അംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉപ വരണാധികാരി ടി. ഷാഹുല്‍ ഹമീദ് ഹരിത കർമസേന അംഗങ്ങള്‍ക്ക് നല്കി. സേന ലീഡര്‍ ഷിനിയുടെ നേതൃത്വത്തില്‍ ഷ്രെഡിങ് യൂനിറ്റില്‍ ഓലകൊണ്ട് കൊട്ട, ബോര്‍ഡുകള്‍ എന്നിവ ഉണ്ടാക്കിയാണ് ഹരിതകർമസേന തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.