വടകര: ദേശീയപാതയിൽ പുതുപ്പണം പാലയാട്നടക്കും അരവിന്ദ് ഘോഷ് റോഡിനും ഇടയിൽ സർവിസ് റോഡിൽ ഹോട്ടൽ മാലിന്യം തള്ളി. തിങ്കളാഴ്ച രാവിലെ നാട്ടുകാർ ദുർഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ജല അതോറിറ്റിക്കുവേണ്ടി പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയിലും സർവിസ് റോഡിലും ഹോട്ടൽ മാലിന്യം തള്ളിയ നിലയിൽ കണ്ടത്.
നേരത്തേയും മേഖലയിൽ നിരവധി തവണ മാലിന്യം തള്ളിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടകര നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
മാലിന്യം ഒഴുകിയ സ്ഥലങ്ങളിൽ ആരോഗ്യവിഭാഗം കുമ്മായം വിതറി. ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ മാസങ്ങൾക്കുമുമ്പ് കുഴിയെടുത്തെങ്കിലും പണി പൂർത്തിയാക്കിയിട്ടില്ല. ഇത്തരം കുഴികളിലാണ് മാലിന്യം ഒഴുക്കിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.