വ​ട​ക​ര സാ​ൻ​ഡ് ബാ​ങ്ക്സി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് ക​ട​ലോ​രം നി​രീ​ക്ഷി​ക്കാ​നു​ണ്ടാ​ക്കി​യ പ​ന്ത​ൽ

സാൻഡ് ബാങ്ക്സിൽ ലൈഫ് ഗാർഡുകൾക്ക് വിശ്രമിക്കാനിടമില്ല

വടകര: വിനോദസഞ്ചാരികളുടെ പറുദീസയാവുന്ന സാൻഡ് ബാങ്ക്സിൽ ലൈഫ് ഗാർഡുകൾക്ക് വിശ്രമിക്കാൻ ശാശ്വത പരിഹാരമില്ല. ദിനംപ്രതി നിരവധി പേരാണ് സാൻഡ് ബാങ്ക്സിലെ കടൽക്കാഴ്ചകൾ കാണാനെത്തുന്നത്. കടൽക്കാഴ്ചകളിൽ മതിമറന്ന് അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്താൻ സദാ ജാഗ്രതയോടെ നിൽക്കുന്ന ഗാർഡുകളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്.

ലൈഫ് ഗാർഡുമാരുടെ കണ്ണൊന്നു തെറ്റിയാൽ കുട്ടികളും മുതിർന്നവരുമടക്കം കടലിൽ ഇറങ്ങുന്ന സ്ഥിതിയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഗാർഡുകൾ കൊടുംചൂടിലും മഴയിലുമെല്ലാം കഴിച്ചുകൂട്ടുന്നത് കടൽത്തീരത്തുണ്ടാക്കിയ ചെറിയ പന്തലിൽ ഇരുന്നാണ്. സാൻഡ് ബാങ്ക്സ് നവീകരണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ വിനോദസഞ്ചാര വകുപ്പ് നടത്തുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് സ്ഥിരം സംവിധാനം ഒരുക്കാൻ നടപടിയുണ്ടായിട്ടില്ല. സാൻഡ് ബാങ്ക്സിൽ രണ്ട് ലൈഫ് ഗാർഡുകളുടെ സേവനമാണ് ലഭിക്കുന്നത്.

12 മണിക്കൂർ ജോലി ചെയ്യേണ്ട സ്ഥിതിയാണ് ഗാർഡുകൾക്കുള്ളത്. പ്രധാന ദിനങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടാവുന്നത്. രണ്ടു ഗാർഡുകൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത ജനക്കൂട്ടമാണ് കടലോരത്ത് എത്തുന്നത്.

ലൈഫ് ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും നടപടികളുണ്ടായിട്ടില്ല. ജില്ലയിൽ 11 ലൈഫ് ഗാർഡുകളാണ് ജോലി ചെയ്യുന്നത് വേതനത്തിൽപോലും അവഗണനയാണ് ഇവർ നേരിടുന്നത്.

Tags:    
News Summary - Lifeguards have no place to rest on the sandbanks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.