വടകര: വടകരയിലെ ജ്വല്ലറിയിൽനിന്ന് മകളുടെ വിവാഹാവശ്യത്തിന് എന്ന വ്യാജേന സ്വർണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി കാറോറത്ത് റഫീഖ് (52) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പാർകോ ജ്വല്ലറി പാർട്ണർ കുരിക്കിലാട് മുഹമ്മദ് സഹീറിെൻറ പരാതിയിലാണ് അറസ്റ്റ്. 14,68,997 രൂപയുടെ സ്വർണം ജ്വല്ലറിയിൽനിന്ന് തട്ടിയെന്നാണ് പരാതി. ആറു ലക്ഷം തിരിച്ചുനൽകി ബാക്കി ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
നാദാപുരം ചാലപ്പുറം സ്വദേശിയെ കൂട്ടുപിടിച്ച് മകളുടെ വിവാഹാവശ്യത്തിനെന്ന പേരിൽ സ്വർണം വാങ്ങണമെന്ന് റഫീഖ് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിെൻറ അടിസ്ഥാനത്തിൽ ഭാര്യയെ ചാലപ്പുറം സ്വദേശിക്ക് ഒപ്പം വിട്ട് ജ്വല്ലറിയിൽനിന്ന് സ്വർണം വാങ്ങി മുങ്ങുകയായിരുന്നു.
ജ്വല്ലറിയുമായുള്ള നേരത്തെയുള്ള അടുപ്പം മുതലാക്കിയാണ് തട്ടിപ്പ് നടത്തിയത്. രണ്ടു ലക്ഷം രൂപ ഭാര്യക്കൊപ്പം പോയി സ്വർണം വാങ്ങാൻ റഫീഖ് ചാലപ്പുറം സ്വദേശിക്ക് വാഗ്ദാനം നൽകിയതായി പൊലീസ് പറഞ്ഞു.
ചാലപ്പുറം സ്വദേശിയുടെ മകളുടെ രണ്ടാം വിവാഹത്തിന് എന്ന പേരിലാണ് സ്വർണം വാങ്ങിച്ചത്. സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്ത് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.