വടകര: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി മണ്ഡലത്തിൽ സർവേക്കല്ല് സ്ഥാപിക്കുന്നത് ജനങ്ങളോടൊപ്പം ചേർന്നുതടയുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ബഫർസോൺ കാര്യത്തിൽ മന്ത്രിയും അധികൃതരും പറയുന്നത് രണ്ട് തരത്തിലാണ്.
പുതുപ്പണം കെ-റെയിൽ വിരുദ്ധസമിതി സംഘടിപ്പിച്ച ഇരകളുടെ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. റജീന, ഫൗസിയ, രാഷ്ടീയപാർട്ടി നേതാക്കളായ വിജയ ബാബു, കെ. സഹീർ, അബ്ദുറബ്ബ്, നിസ്താർ, ഷാജഹാൻ, നസീർ, എന്നിവർ സംസാരിച്ചു. എ.പി. ഷാജിത്ത് സ്വാഗതവും വി.ടി. വിനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.