വടകര: പരസ്യസ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി മൊട്ടേമ്മൽ ഫസലുദ്ദീൻ തങ്ങളെയാണ് 29 വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 12ന് അർധരാത്രി വടകര പരവന്തല ഫ്രീ ബേർഡ്സ് എന്ന പരസ്യ സ്ഥാപനത്തിൽനിന്നും ടാബും കമ്പ്യൂട്ടറുകളുമാണ് മോഷ്ടിച്ചത്.
ജില്ലക്കകത്തും പുറത്തുമുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഫസലുദ്ദീൻ തങ്ങൾ. ഇയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് ബേക്കൽ പൊലീസിന്റ സഹായത്തോടെ കുനിയയിൽ വെച്ച് പ്രതി പിടിയിലായത്.
വടകര സി.ഐ കെ.കെ. ബിജു, എസ്.ഐമാരായ എം. നിജീഷ്, എം. തങ്കരാജ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പി.ടി. സജിത്ത് കെ. ഷിനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.