വടകര: ജാമ്യത്തിലിറങ്ങി വിചാരണക്ക് കോടതിയിൽ ഹാജരാകാൻ എത്തിയ കഞ്ചാവ് കേസ് പ്രതിയെ കാറിലെത്തിയ മൂന്നംംഗസംഘം തട്ടിക്കൊണ്ടുപോയി. കഞ്ചാവ് വ്യാപാരം നടത്താൻ നൽകിയ പണം ലഭിക്കാത്തതിനെ തുടർന്നാണ് സംഭവം. മണിക്കൂറുകൾക്കകം മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി.
കണ്ണൂർ ഇരിക്കൂർ സ്വദേശികളായ ചെക്കിനകത്ത് മുബഷീർ (25), താഴെ പുറവിൽ ഷഫീർ (31), കെ.ടി ഹൗസിൽ മനാഫ് (32) എന്നിവരെയാണ് വടകര സി.ഐ കെ.കെ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടകര എന്‍.ഡി.പിഎസ് കോടതി പരിസരത്തുനിന്നാണ് കഞ്ചാവ് കേസിൽ വിചാരണക്ക് ഹാജരാകാൻ എത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുറുമാത്തൂര്‍ കടവ് ചപ്പൻറകത്ത് ജാഫറിനെ(48) കാറിലെത്തിയ മൂന്ന് അംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തലശേരിയിലെ സുഹൃത്ത് ഷംസീറിനൊപ്പമാണ് ജാഫർ കോടതിയിൽ എത്തിയത്. ജാഫറിനെ തട്ടിക്കൊണ്ടുപോയതായി ഷംസീർ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കെ.എല്‍. 60. സി 8523 നമ്പര്‍ സ്വിഫ്റ്റ് കാറിെൻറ നമ്പർ ലഭിച്ചതാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇരിക്കൂർ പൊലീസിെൻറ സഹായത്തോടെ ഇരിക്കൂർ പാലത്തിനു സമീപം വെച്ച് വടകര പൊലീസ് പ്രതികളെ പിടികൂടി. രാത്രി ഏഴ് മണിയോടെ പ്രതികളെ വടകരയിലെത്തിച്ചു.
സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ:
കഞ്ചാവ് കേസിൽ പ്രതിയായ ജാഫറിനെതിരെ തലശ്ശേരി, പാനൂർ പൊലീസ് സ്റ്റേഷനുകളിലും, തളിപ്പറമ്പ് എക്സൈസിലും കേസ് നിലവിലുണ്ട്. ഇതിലൊരു കേസിൽ ഹാജരാകാനാണ് വ്യാഴാഴ്ച വടകര കോടതിയിലെത്തിയത്. ഇപ്പോൾ അറസ്റ്റിലായ മൂവരും കഞ്ചാവ് വ്യാപാരം നടത്താൻ ഒന്നര ലക്ഷം രൂപ ജാഫറിന് നൽകിയിരുന്നു. ഈ പണം ലഭിക്കാതായതോടെയാണ് ജാഫറിനെ തട്ടിക്കൊണ്ടു പോയത്.
ജാഫറിെൻറ ഭാര്യയെ വിളിച്ച് വിലപേശി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി പ്രതികളിൽ ഒരാളായ ഇരിക്കൂറിലെ മുബഷീറിെൻറ വീട്ടിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിന് മുമ്പ് പ്രതികൾ പൊലീസിെൻറ പിടിയിലാവുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.