വടകര: കേന്ദ്രസർക്കാറിന്റെ സ്വച്ഛതാ പക്ക് വാട പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യ ശുചീകരണ പരിപാടിയുടെ ആലോചനയോഗം ചേർന്നു. പരിസ്ഥിതിപ്രവർത്തകൻ മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. റെയിൽവേ നോഡൽ ഓഫിസർ ചെമ്പകകുമാർ മുഖ്യാതിഥിയായി. ഒ. സുരേഷ്ബാബു, ഡോ. പി. ശശികുമാർ, ജൗഹർ വെള്ളികുളങ്ങര, പി. ദിലീപ്കുമാർ, എ. രാജൻ, കെ. ചന്ദ്രൻ, ബാബു കണ്ണോത്ത്, കെ. സജിത്ത്, സി. അജിത്, അനിൽ കുമാർ, സി.വി. സുനിൽകുമാർ, ഹരീന്ദ്രൻ കരിമ്പനപ്പാലം തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് സ്വാഗതവും ജിൻസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.